യൂട്യൂബര്‍ ‘തൊപ്പി’യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

Anjana

Thoppi YouTuber bail plea

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് യൂട്യൂബര്‍ ‘തൊപ്പി’ എന്നറിയപ്പെടുന്ന നിഹാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും. തമ്മനത്തെ നിഹാദിന്റെ താമസസ്ഥലത്തുനിന്ന് എംഡിഎംഎ കണ്ടെത്തിയ കേസിലാണ് ഇയാള്‍ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസെടുത്തതോടെ ഇവര്‍ ഒളിവില്‍ പോയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിഹാദിന്റെ ഡ്രൈവര്‍ പൊലീസ് പിടിയിലായതിനെ തുടര്‍ന്നാണ് തൊപ്പി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. നിലവില്‍ തൊപ്പിയെ പൊലീസ് പ്രതി ചേര്‍ത്തിട്ടില്ലെന്ന കാര്യം പൊലീസ് ഇന്ന് കോടതിയെ അറിയിക്കും. കേസുമായി ബന്ധമില്ലെന്നും സെലിബ്രിറ്റി ആയതിനാല്‍ പൊലീസ് തന്നെ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നു എന്നുമാണ് ജാമ്യാപേക്ഷയിലെ തൊപ്പിയുടെ വാദം.

നേരത്തെ തൊപ്പിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഡിസംബര്‍ നാലിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാലാരിവട്ടം പൊലീസിനാണ് നിര്‍ദേശം നല്‍കിയത്. നിഹാദിന്റെ സുഹൃത്തുക്കളായ 3 യുവതികള്‍ ഉള്‍പ്പടെ മറ്റ് 6 പേരുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷയിലും കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

അടുത്തിടെ, ‘തൊപ്പി’ എന്ന കഥാപാത്രത്തെ താന്‍ ഉപേക്ഷിക്കുകയാണെന്നും നിഹാദ് എന്ന യഥാര്‍ഥ വ്യക്തിത്വത്തിലേക്ക് മടങ്ങി ജീവിതത്തിലേക്ക് തിരികെ വരാനുള്ള ശ്രമമമാണെന്നും ഇയാള്‍ യൂട്യൂബിലൂടെ പ്രഖ്യാപിച്ചിരുന്നു. വ്യത്യസ്തമായ സംസാര ശൈലിയിലൂടെ സമൂഹമാധ്യമങ്ങളില്‍ ഏറെ ഫോളോവേഴ്സിനെ സൃഷ്ടിച്ച തൊപ്പി, അശ്ലീല സംഭാഷണത്തിന്റെയും മറ്റും പേരില്‍ വിമര്‍ശനവും അറസ്റ്റുമുള്‍പ്പടെ നേരിട്ടിട്ടുണ്ട്.

  ബാബാ സിദ്ധിഖി കൊലപാതകം: ഭീതി പരത്തി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടെന്ന് പൊലീസ് കുറ്റപത്രം

Story Highlights: YouTuber ‘Thoppi’ seeks anticipatory bail in drug case, court to consider plea today

Related Posts
യു പ്രതിഭയുടെ മകന്റെ കേസ്: ന്യായീകരിക്കുന്ന ഒരു കാര്യവും പറഞ്ഞിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ
Saji Cherian U Prathibha son case

കായംകുളത്തെ സംഭവത്തിൽ താൻ ന്യായീകരിക്കുന്ന ഒരു കാര്യവും പറഞ്ഞിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ Read more

ലൈംഗികാതിക്രമ കേസിൽ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം
Omar Lulu anticipatory bail

കേരള ഹൈക്കോടതി സംവിധായകൻ ഒമർ ലുലുവിന് ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചു. Read more

ലൈംഗികാതിക്രമ കേസിൽ ബാലചന്ദ്രമേനോന് ഹൈക്കോടതി മുൻകൂർ ജാമ്യം
Balachandra Menon anticipatory bail

ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ആലുവ Read more

  തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പ്രതി പിടിയിൽ
മയക്കുമരുന്ന് കേസിൽ നടൻ മൻസൂർ അലിഖാന്റെ മകൻ അറസ്റ്റിൽ; മൂന്നു പേർ കൂടി പിടിയിൽ
Mansoor Ali Khan son arrested

മയക്കുമരുന്ന് കേസിൽ നടൻ മൻസൂർ അലിഖാന്റെ മകൻ അലിഖാൻ തുഗ്ലക് അറസ്റ്റിലായി. തിരുമംഗലം Read more

യൂട്യൂബര്‍ ‘തൊപ്പി’യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി പൊലീസ് റിപ്പോര്‍ട്ട് തേടി
YouTuber Thoppi bail drug case

യൂട്യൂബര്‍ 'തൊപ്പി' എന്നറിയപ്പെടുന്ന നിഹാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എറണാകുളം കോടതി പൊലീസിനോട് റിപ്പോര്‍ട്ട് Read more

ലൈംഗികാരോപണ കേസില്‍ നടന്‍ ബാബുരാജിന് ഹൈകോടതി മുന്‍കൂര്‍ ജാമ്യം
Baburaj sexual assault case

ലൈംഗികാരോപണ കേസില്‍ നടന്‍ ബാബുരാജിന് ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ Read more

ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു
Siddique anticipatory bail rape case

സുപ്രീംകോടതി നടൻ സിദ്ദിഖിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചു. സംഭവം നടന്ന് Read more

ബലാത്സംഗ കേസിൽ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്നു
Siddique anticipatory bail plea

ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിദ്ദിഖിന്റെ Read more

  കലൂർ സ്റ്റേഡിയം വിവാദം: കല്യാൺ സിൽക്സ് നിലപാട് വ്യക്തമാക്കി, പൊലീസ് അന്വേഷണം ആരംഭിച്ചു
പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി: ഇന്ന് വിധി
PP Divya anticipatory bail

പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ ഇന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് Read more

ബലാത്സംഗക്കേസ്: സിദ്ദിഖിന് താത്കാലിക ആശ്വാസം; മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ചയ്ക്ക് ശേഷം
Siddique rape case Supreme Court

ബലാത്സംഗക്കേസില്‍ സിദ്ദിഖിന് സുപ്രീംകോടതി താത്കാലിക ആശ്വാസം നല്‍കി. അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക