വർക്കലയിൽ മത്സ്യത്തൊഴിലാളികളായ യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേർ പൊലീസ് പിടിയിലായി. ഇന്നലെ വൈകീട്ട് 6. 30 ന് അരിവാളം ബീച്ചിന് സമീപത്തുള്ള ആളൊഴിഞ്ഞ പ്രദേശത്ത് നിന്നാണ് വർക്കല പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
താഴെവെട്ടൂർ സ്വദേശികളായ ജഹാസ്, ജവാദ്, യൂസഫ്, നാസിമുദ്ദീൻ എന്നിവരാണ് പിടിയിലായത്. വെട്ടൂർ സ്വദേശികളും മത്സ്യത്തൊഴിലാളികളുമായ നൗഷാദ് (45), അൽ അമീൻ (31), ഷംനാദ് (49) എന്നിവർക്കാണ് വെട്ടേറ്റത്. കടൽത്തീരത്ത് നിന്ന് ജംക്ഷനിൽ എത്തിയ ഇവരെ അഞ്ചംഗ സംഘമാണ് ആക്രമിച്ചത്.
ആക്രമണത്തിൽ നിലത്ത് വീണ മൂന്ന് പേരെയും സംഘം വാൾ ഉപയോഗിച്ച് വെട്ടിയും മർദ്ദിച്ചും അപായപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. സംഭവം അറിഞ്ഞ് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടിരുന്നു. ഇരു കൂട്ടരും തമ്മിൽ രാവിലെ നിസ്സാര കാര്യത്തെ ചൊല്ലി വാക്കുതർക്കമുണ്ടായിരുന്നതായും തുടർന്ന് അസഭ്യം വിളിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു.
എന്നാൽ, പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും സംഘത്തെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.
ALSO READ:
മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവതിയെ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത സംഭവം വിവാദമായി. Read more
പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയെ കള്ളക്കേസിൽ കുടുക്കി മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ Read more
സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സർക്കാർ. എം.ആർ. അജിത് കുമാറിനെ Read more
കോട്ടയം കുമാരനല്ലൂർ സ്വദേശിയായ സജീവ് എം.ആറിനെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. സ്വർണം Read more
നെടുമ്പാശ്ശേരിയിൽ കാർ ഉരസിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ CISF ഉദ്യോഗസ്ഥർ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി. Read more
എറണാകുളത്ത് പോലീസ് ചമഞ്ഞ് അതിഥി തൊഴിലാളികളിൽ നിന്ന് പണം തട്ടിയ കേസിൽ രണ്ട് Read more
ഹുബ്ബള്ളിയിൽ കളിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് 12 വയസ്സുകാരൻ 14 വയസ്സുകാരനെ കുത്തിക്കൊന്നു. ഗുരുസിദ്ധേശ്വര Read more
ഇടുക്കി തോപ്രാംകുടിയിൽ യുവാവിനെ കൂട്ടം ചേർന്ന് മർദിച്ച കേസിൽ എട്ട് പേരെ പോലീസ് Read more
കൊല്ലത്ത് ചിതറ വളവ്പച്ച സ്വദേശിയായ പതിനാലുകാരനെ കാണാനില്ല. ജിത്ത് എസ് പണിക്കരുടെ മകൻ Read more
നെടുമങ്ങാട് മാർക്കറ്റിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. അഴിക്കോട് Read more