വടകര അജ്ഞാതനായ വയോധികന് കൊല്ലപ്പെട്ട സംഭവത്തില് പ്രതി അറസ്റ്റിലായി. കൊയിലാണ്ടി പൊയില്ക്കാവ് സ്വദേശി സജിത്തിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. വടകര പുതിയ ബസ് സ്റ്റാന്ഡിന് സമീപം കടവരാന്തയിലായിരുന്നു ദുരൂഹസാഹചര്യത്തില് വയോധികനെ മരിച്ചനിലയില് കണ്ടെത്തിയത്.
മറ്റുള്ളവരുടെ സഹായം കൊണ്ട് ഉപജീവനം നടത്തിയിരുന്ന മണിയെയാണ് മരിച്ച നിലയില് കണ്ടത്. കഴുത്തില് തുണി ചുറ്റിയ നിലയില് കണ്ടെത്തിയ മൃതദേഹത്തില് രക്തക്കറ ഉണ്ടായിരുന്നു. ഈ സംഭവത്തിന്റെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പൊലീസ് അന്വേഷണം തുടരുകയാണ്. കൊലപാതകത്തിന്റെ കാരണവും മറ്റ് വിശദാംശങ്ങളും പുറത്തുവന്നിട്ടില്ല. സംഭവത്തില് കൂടുതല് അറസ്റ്റുകള് ഉണ്ടാകുമോ എന്നതും വ്യക്തമല്ല.
പ്രതിയെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തതായി സൂചനയുണ്ട്.