സംസ്ഥാനം രൂക്ഷമായ വാക്സിൻ പ്രതിസന്ധിയിലേക്ക് കടക്കുന്നു. സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ ഇന്ന് വാക്സിൻ വിതരണം നടത്തില്ല. കേന്ദ്രം വാക്സിൻ നൽകിയില്ലെങ്കിൽ നാളെ വാക്സിൻ വിതരണം പൂർണമായി നിലച്ചേക്കും.
തിരുവനന്തപുരം, കൊല്ലം, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് വാക്സിൻ വിതരണം നിർത്തി വയ്ക്കുന്നത്. ഈ ജില്ലകളിൽ ഒരു ദിവസം പോലും അവശേഷിക്കാത്ത രീതിയിൽ വാക്സിൻ തീർന്നു.
വയനാട്,കോഴിക്കോട്,തൃശൂർ കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിൽ കോവാക്സിൻ ഡോസുകൾ മാത്രമാണ് അവശേഷിക്കുന്നത്. മറ്റു ജില്ലകളിലും വാക്സിൻ പ്രതിസന്ധിയുണ്ട്.
അടുത്ത ഡോസ് വാക്സിനുകൾ എന്ന് എത്തുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
18 വയസ്സിന് മുകളിലുള്ള 1.48 കോടി പേർക്കാണ് ഇനിയും വാക്സിൻ ലഭിക്കാനുള്ളത്. 60 ലക്ഷം ഡോസ് അടുത്ത മാസത്തെ വാക്സിൻ വിതരണത്തിനായി ആവശ്യമുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടൽ.
കേന്ദ്രമന്ത്രി വി.മുരളീധരൻ അടക്കമുള്ളവർ എത്രയും വേഗം വാക്സിൻ ക്ഷാമം പരിഹരിക്കാനായി കേന്ദ്രവുമായി ഇടപെടണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി കേന്ദ്ര ആരോഗ്യ മന്ത്രിയെ നേരിട്ട് കണ്ട് വാക്സിൻ ദൗർലഭ്യത അറിയിക്കുകയും ചെയ്തിരുന്നു.
Story Highlights: Vaccine shortage in Kerala