
ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ
വി കെ ഇബ്രാഹിംകുഞ്ഞ് ചോദ്യം ചെയ്യലിന് ഹാജരായില്ല. തനിക്ക് കൂടുതൽ സാവകാശം നൽകണമെന്ന് ഇബ്രാഹിംകുഞ്ഞ് ഇഡിയോട് ആവശ്യപ്പെട്ടു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചിട്ടില്ലെന്നും തന്റെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവ് ഇറക്കിയതെന്നും വി. കെ ഇബ്രാഹിം കുഞ്ഞ് പറഞ്ഞിരുന്നു.
സെപ്റ്റംബർ 16 നാണ് വികെ ഇബ്രാഹിം കുഞ്ഞിനോട് ഹാജരാകാൻ പറഞ്ഞിരുന്നത്. ഇതിനിടയിൽ ഇബ്രാഹിംകുഞ്ഞ് അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അപ്പീൽ തീർപ്പാക്കുന്നത് വരെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Story Highlights:V K Ibrahim Kunju about chandrika money laundering.