ആലപ്പുഴ ഡിവൈഎസ്പിക്ക് നടി ഉഷ പരാതി നൽകി. സിനിമാ നടിമാരെ മിക്കവരെയും വേശ്യകളാണെന്ന് പരാമർശിച്ച ആറാട്ട് അണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെയാണ് പരാതി. സമൂഹമാധ്യമങ്ങളിലൂടെയാണ് സന്തോഷ് വർക്കി ഈ പരാമർശം നടത്തിയത്.
നാല്പത് വർഷമായി സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന തനിക്ക് ഈ പരാമർശം മാനസിക വിഷമമുണ്ടാക്കിയെന്ന് ഉഷ പരാതിയിൽ പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ളതാണ് സന്തോഷ് വർക്കിയുടെ പോസ്റ്റ്. ഒരു നടി എന്ന നിലയിൽ തനിക്ക് ഇത് വലിയ അപമാനമാണെന്നും ഉഷ ചൂണ്ടിക്കാട്ടി.
ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന നടിമാരെ മുഴുവൻ അപമാനിക്കുന്ന തരത്തിലാണ് സന്തോഷ് വർക്കി എന്ന ആറാട്ട് അണ്ണൻ പരാമർശം നടത്തിയത്. ഈ പ്രവൃത്തിക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും നടി പരാതിയിൽ ആവശ്യപ്പെട്ടു. സമൂഹ മാധ്യമങ്ങളിൽ സിനിമാ റിവ്യൂ പറഞ്ഞ് വൈറലായ വ്യക്തിയാണ് സന്തോഷ് വർക്കി.
Story Highlights: Actress Usha files a complaint against Arattu Annan, alleging derogatory remarks about actresses on social media.