സ്കൂളിന്റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നൽകി; സ്കൂൾ ഡയറക്ടർ അറസ്റ്റിൽ

Anjana

student sacrifice Uttar Pradesh school

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നടന്ന അതിക്രൂരമായ സംഭവം നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. ഡിഎല്‍ പബ്ലിക് സ്‌കൂളിന്റെ വിജയത്തിന് വേണ്ടി രണ്ടാം ക്ലാസുകാരനെ ആഭിചാരക്രിയകൾക്കായി ബലി നൽകിയതായി പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ സ്‌കൂള്‍ ഡയറക്ടര്‍, ഇയാളുടെ അച്ഛന്‍, മൂന്ന് അധ്യാപര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂള്‍ ഡയറക്ടര്‍ ദിനേശ് ബാഗേലിന്റെ പിതാവ് കൂടോത്രത്തില്‍ വിശ്വസിച്ചിരുന്നതായും പൊലീസ് അറിയിച്ചു.

ഈ ആഴ്ചയുടെ തുടക്കത്തില്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ വച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ആദ്യം സ്‌കൂളിന് പുറത്ത് കുഴല്‍ക്കിണറിന് സമീപത്ത് വച്ച് കൊലപ്പെടുത്താനായിരുന്നു പ്രതികളുടെ പദ്ധതി. എന്നാല്‍ കുട്ടിയെ ഹോസ്റ്റലില്‍ നിന്ന് പുറത്തേയ്ക്ക് കൊണ്ടുവരുമ്പോള്‍ അവിടെ വച്ച് കുട്ടി ശബ്ദം ഉണ്ടാക്കുകയും തുടര്‍ന്ന് രണ്ടാം ക്ലാസുകാരനെ തൽക്ഷണം കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അന്വേഷണത്തില്‍ സ്‌കൂളിന് സമീപത്ത് നിന്ന് കൂടോത്രവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ കണ്ടെത്തി. പ്രതികള്‍ സെപ്റ്റംബര്‍ 6ന് മറ്റൊരു വിദ്യാര്‍ഥിയെ ‘ബലി കൊടുക്കാന്‍’ ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. ഈ സംഭവം നാടിനെ ഞെട്ടിച്ചിരിക്കുകയാണ്, കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു.

Story Highlights: School director and others arrested for sacrificing a second-grade student in Uttar Pradesh for school’s success

Leave a Comment