Headlines

National

രവീന്ദ്രനാഥ ടാഗോറിന്റേത് ഇരുണ്ട നിറം; വിവാദമായി കേന്ദ്രമന്ത്രിയുടെ വാക്കുകൾ.

രവീന്ദ്രനാഥ ടാഗോറിന്റേത് ഇരുണ്ട നിറം; വിവാദമായി കേന്ദ്രമന്ത്രിയുടെ വാക്കുകൾ.
രവീന്ദ്രനാഥ ടാഗോറിന്റേത് ഇരുണ്ട നിറം
Photo Credit: ANI

ഇന്ത്യയിലെ ആദ്യ നോബൽ സമ്മാന ജേതാവായ രവീന്ദ്രനാഥ ടാഗോറിന്റെ നിറം ഇരുണ്ടതാണെന്ന കേന്ദ്രമന്ത്രി സുഭാസ് സർക്കാരിന്റെ വാക്കുകൾ  വിവാദമാകുന്നു. ടാഗോറിന്റേത് ഇരുണ്ട നിറമായതുകൊണ്ട് അമ്മ മറ്റുമക്കളിൽ നിന്നും  വ്യത്യസ്തമായാണ് അദ്ദേഹത്തോട് പെരുമാറിയിരുന്നത് എന്നാണ് സുഭാസ് സർക്കാർ പറഞ്ഞത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ടാഗോറിന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളിൽ നിന്നും വ്യത്യസ്തമായി ടാഗോർ ഇരുണ്ട നിറത്തിനുടമയായിരുന്നുവെന്നും അമ്മയും മറ്റു ചില കുടുംബാംഗങ്ങളും ടാഗോറിനെ എടുക്കാൻ പോലും മടിച്ചിരുന്നുവെന്നും  പ്രസംഗത്തിനിടെ മന്ത്രി  പറഞ്ഞത് വലിയ വിവാദമായിരിക്കുകയാണ്.

ശാന്തിനികേതനിൽ ടാഗോർ പണികഴിപ്പിച്ച വിശ്വഭാരതി യൂണിവേഴ്സിറ്റി സന്ദർശിച്ചപ്പോഴായിരുന്നു അദ്ദേഹം വിവാദ പ്രസംഗം നടത്താനിടയായത്. തുടർന്ന് പ്രതിപക്ഷ പാർട്ടികളും  സാംസ്കാരിക പ്രവർത്തകരും മന്ത്രിക്കെതിരെ രംഗത്തെത്തി.

ബംഗാളിന്റെ പ്രതീകമായ ടാഗോറിനെ അപമാനിച്ചുവെന്ന് ത്രിണമൂൽ കോൺഗ്രസ് ആരോപിച്ചു. ഒരിക്കൽക്കൂടി വിശ്വഭാരതി യൂണിവേഴ്സിറ്റിയിൽ സുഭാസ് സർക്കാറിനെ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന്  ടിഎംസി നേതാവായ അഭിഷേക് ബാനർജി പറഞ്ഞു.

Story highlight : Union Minister racist words about Tagore.

More Headlines

കൊൽക്കത്ത ഡോക്ടർമാരുടെ സമരം അവസാനിച്ചു; സെപ്റ്റംബർ 21 മുതൽ സേവനം പുനരാരംഭിക്കും
കാണാതായവർക്കായുള്ള തിരച്ചിൽ: നാളെ ഷിരൂരിൽ ഡ്രഡ്ജർ എത്തിക്കും
കർണാടക മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ ഡ്രഡ്ജർ എത്തി
രാജസ്ഥാനിൽ കുഴൽ കിണറിൽ കുടുങ്ങിയ രണ്ടു വയസ്സുകാരനെ 17 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി
ബിഹാറിലെ നവാഡയിൽ ദളിത് വീടുകൾക്ക് തീയിട്ടു; ഭൂമി തർക്കം കാരണമെന്ന് സംശയം
ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
തെലങ്കാനയിൽ ഗണേഷ് ലഡ്ഡു ലേലം റെക്കോർഡ് തുകയായ 1.87 കോടി രൂപയ്ക്ക്
കുറ്റവാളികളുടെ വീടുകൾ ഉൾപ്പെടെ പൊളിക്കുന്നതിന് സുപ്രീം കോടതിയുടെ താൽക്കാലിക സ്റ്റേ

Related posts