യുവതി കൊല്ലപ്പെട്ട കേസിൽ ഇന്ത്യൻ വംശജനായ ഭർത്താവിനെ തേടി ബ്രിട്ടീഷ് പൊലീസ്

Anjana

UK murder case Indian-origin husband

കോർബി സ്വദേശിയായ 24 കാരി ഹർഷിത ബ്രെല്ലയുടെ കൊലപാതകത്തിൽ ബ്രിട്ടനിലെ നോർത്താംപ്ടൺഷെയർ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇന്ത്യൻ വംശജനായ ഭർത്താവ് പങ്കജ് ലാംബയ്ക്കായുള്ള തിരച്ചിലാണ് നിലവിൽ നടക്കുന്നത്. കഴിഞ്ഞ ദിവസം ഹർഷിതയുടെ മൃതദേഹം കാറിന്റെ ഡിക്കിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് കേസ് വഴിത്തിരിഞ്ഞത്.

ബുധനാഴ്ച തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഹർഷിത പൊലീസിനെ വിളിച്ചിരുന്നു. സുരക്ഷ ഏർപ്പെടുത്താൻ പൊലീസ് വീട്ടിലെത്തിയെങ്കിലും ഹർഷിതയെ കാണാനില്ലായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിൽ ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിലവിൽ അറുപതോളം ഡിറ്റക്റ്റീവുകൾ ഉൾപ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുന്നത്. പങ്കജ് ലാംബ യുകെ വിട്ടതായി പൊലീസ് സംശയിക്കുന്നു. ഇയാളുടെ ചിത്രം പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പങ്കജിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ ഉടൻ പൊലീസിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Story Highlights: British police intensify search for Indian-origin husband in young woman’s murder case in Northamptonshire

Leave a Comment