ആധാർ കാർഡ് ദുരുപയോഗ ഭീഷണിയിലൂടെ 49 ലക്ഷം തട്ടിയെടുത്ത കേസിൽ രണ്ട് യുവതികൾ അറസ്റ്റിൽ

നിവ ലേഖകൻ

Updated on:

Aadhaar card extortion arrest

പത്തനംതിട്ട സ്വദേശിനിയിൽ നിന്ന് 49 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊളത്തറ ശാരദാമന്ദിരത്തിൽ പ്രജിത (41), കൊണ്ടോട്ടി കൊളത്തറ ഐക്കരപ്പടി നീലിപ്പറമ്പിൽ സനൗസി (35) എന്നിവരാണ് അറസ്റ്റിലായത്. ആധാർ കാർഡ് ക്രിമിനലുകൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും, കള്ളപ്പണ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ പണം തട്ടിയെടുത്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞവർഷം ജൂൺ മുതൽ 2024 ജൂലൈ വരെ പലപ്പോഴായി ഒൻപത് അക്കൗണ്ടുകളിലേക്കാണ് പരാതിക്കാരി പണം നൽകിയത്. വാട്സ്ആപ്പ് ചാറ്റിലൂടെയും ഫോണിലൂടെയുമായിരുന്നു പ്രതികൾ ഭീഷണിപ്പെടുത്തിയത്.

ഒടുവിൽ കൈമാറ്റം ചെയ്ത തുകയ്ക്ക് രസീത് ലഭിക്കാതിരുന്നതോടെയാണ് പരാതിക്കാരിക്ക് സംശയമുണ്ടായതും പൊലീസിൽ പരാതിപ്പെട്ടതും. പണം കൈമാറ്റം ചെയ്യപ്പെട്ട അക്കൗണ്ടിലെ വിവരങ്ങൾ പൊലീസിന് ലഭിച്ചതോടെയാണ് അറസ്റ്റിന് വഴി തെളിഞ്ഞത്.

ഒന്നാം പ്രതി സനൗസി പറഞ്ഞതനുസരിച്ച് രണ്ടാംപ്രതി പ്രജിത പുതിയതായി എടുത്ത അക്കൗണ്ടിലേക്കാണ് പരാതിക്കാരി 10 ലക്ഷം രൂപ ആദ്യം നിക്ഷേപിച്ചതെന്ന് പൊലീസ് കണ്ടെത്തി. ജൂലായ് 24-ന് പത്തുലക്ഷം രൂപ ചെക്ക് ഉപയോഗിച്ച് പ്രജിത പിൻവലിച്ചിരുന്നു. ഈ കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

  യൂത്ത് കോൺഗ്രസ് വിമർശനത്തിൽ ഉറച്ച് പി.ജെ. കുര്യൻ; നിലപാടുകൾ ആവർത്തിച്ച് അദ്ദേഹം

— /wp:paragraph –> Story Highlights: Two women arrested for extorting 49 lakhs from Pathanamthitta resident through Aadhaar card misuse threats

Related Posts
തൃശ്ശൂരിൽ ഇരട്ട സഹോദരന്മാരായ പോലീസുകാർ തമ്മിൽ കയ്യാങ്കളി; എസ് ഐയുടെ കൈ ഒടിഞ്ഞു
police officer fight

തൃശ്ശൂരിൽ ഇരട്ട സഹോദരന്മാരായ പോലീസുകാർ തമ്മിൽ കയ്യാങ്കളി നടന്നു. പഴയന്നൂർ സ്റ്റേഷനിലെ എസ് Read more

പത്തനംതിട്ടയിൽ പുഴുവരിച്ച നിലയിൽ വൃദ്ധനെ കണ്ടെത്തി; DYFI രക്ഷപ്പെടുത്തി
Pathanamthitta elderly man

പത്തനംതിട്ട ആങ്ങമൂഴിയിൽ അവശനിലയിൽ പുഴുവരിച്ച കാലുകളുമായി വയോധികനെ കണ്ടെത്തി. DYFI പ്രവർത്തകരെത്തി ഇദ്ദേഹത്തെ Read more

  ഫെഡറൽ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ് സീസൺ-2 ഗ്രാന്റ് ലോഞ്ച് 2025 ജൂലൈ 20-ന്
കോട്ടയം രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം
Jewelry owner attack

കോട്ടയം രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. Read more

ശീതള പാനീയത്തിൽ വിഷം കലർത്തി കൊലപ്പെടുത്തി; കാമുകിയുടെ മൃതദേഹം പുഴയിലെറിഞ്ഞ് യുവാവ്
girlfriend murder case

ലഖ്നൗവിൽ കാമുകിയെ ശീതള പാനീയത്തിൽ വിഷം കലർത്തി കൊലപ്പെടുത്തി. ലളിത്പൂരിൽ വെച്ച് ലിവ് Read more

കൊച്ചിയിൽ ദമ്പതികളെ പെട്രോൾ ഒഴിച്ചു കത്തിച്ച് യുവാവ് ജീവനൊടുക്കി; ദമ്പതികൾക്ക് ഗുരുതര പരിക്ക്
Kochi couple ablaze

കൊച്ചി വടുതലയിൽ ദമ്പതികൾക്ക് നേരെ പെട്രോൾ ഒഴിച്ചുള്ള ആക്രമണം. അയൽവാസിയായ യുവാവ് വില്യംസ് Read more

കേരള ക്രിക്കറ്റ് ലീഗ്: പത്തനംതിട്ടയിൽ നിന്ന് ആറ് താരങ്ങൾ കളത്തിലിറങ്ങും
Kerala Cricket League

കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം പതിപ്പിൽ പത്തനംതിട്ടയിൽ നിന്ന് ആറ് താരങ്ങൾ വിവിധ Read more

  പത്തനംതിട്ട വെച്ചുചിറയില് ഭാര്യമാതാവിനെ മരുമകന് മണ്വെട്ടിക്ക് അടിച്ചു കൊന്നു
പത്തനംതിട്ട വെച്ചുചിറയില് ഭാര്യമാതാവിനെ മരുമകന് മണ്വെട്ടിക്ക് അടിച്ചു കൊന്നു
mother-in-law murder

പത്തനംതിട്ട വെച്ചുചിറയില് ഭാര്യമാതാവിനെ മരുമകന് മണ്വെട്ടിക്ക് അടിച്ചു കൊന്നു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് Read more

കൊച്ചി നെട്ടൂരിൽ കണ്ടെയ്നർ ലോറിയിലെത്തിയ കവർച്ചാസംഘം പിടിയിൽ
Kochi robbery gang

തമിഴ്നാട്ടിൽ നിന്നും കാർ മോഷ്ടിച്ച സംഘം കണ്ടെയ്നറുമായി കൊച്ചിയിലേക്ക് കടന്നു. രഹസ്യവിവരത്തെ തുടർന്ന് Read more

ആഡംബര ജീവിതത്തിനായി കുഞ്ഞുങ്ങളെ വിറ്റു; അമ്മയ്ക്ക് 5 വർഷം തടവ്
selling kids

ആഡംബര ജീവിതം നയിക്കാൻ സ്വന്തം കുഞ്ഞുങ്ങളെ വിറ്റ് ചൈനീസ് യുവതി. ഗുവാങ്സി പ്രവിശ്യയിൽ Read more

അസമിൽ ഭർത്താവിനെ കൊന്ന് കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ
Assam crime news

അസമിലെ ഗുവാഹത്തിയിൽ ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ട കേസിൽ ഭാര്യ അറസ്റ്റിൽ. റഹിമ Read more

Leave a Comment