
ആലപ്പുഴ: കാറുകൾ കൂട്ടിയിടിച്ച് ആലപ്പുഴ ബൈപാസിൽ രണ്ടു പേർ മരണപ്പെട്ടു. മരട് കൊടവൻതുരുത്ത് സ്വദേശിയായ സുനിൽകുമാറും ചെല്ലാനം സ്വദേശിയായ ബാബുവുമാണ് മരണപ്പെട്ടത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ ജോസഫ്, മിൽട്ടൻ എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാപ്പു വൈദ്യർ ലെവൽ ക്രോസിന് സമീപത്തുവച്ച് ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം ഉണ്ടായത്.
എറണാകുളം ഭാഗത്തേക്ക് വന്നിരുന്ന കാറും തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പോലീസും ഫയർഫോഴ്സും സംഭവ സ്ഥലത്തെത്തി കാർ വെട്ടിപ്പൊളിച്ചാണ് 4 പേരെയും പുറത്തെടുത്തത്.
Story highlight : Two killed in Alappuzha bypass road accident.