മാർത്താണ്ഡം(കന്യാകുമാരി)◾ ഇരുതലമൂരി പാമ്പിനെ കടത്താൻ ശ്രമിച്ച യുവാവിനെ തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. കന്യാകുമാരി മാർത്താണ്ഡം സ്വാമിയാർമഠം സ്വദേശി ശിവ കുമാർ(33) ആണ് ജില്ലാ വനം ഡിവിഷൻ ഉദ്യോഗസ്ഥരുടെ പിടിയിലായത്. കന്യാകുമാരി ജില്ലയിലെ റിസർവ് വനത്തിന് കീഴിലെ പാങ്കുടി ഹൈവേയ്ക്കു സമീപം വനം വകുപ്പ് ഉദ്യോഗസ്ഥർ പട്രോളിംഗ് നടത്തവേയാണ് സംശയാസ്പദമായി ഇയാളെ കണ്ടത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിൻ്റെ കൈവശത്തിന് ഇരുതലമൂരിയെ കണ്ടെത്തിയത്. അധനികൃതമായി പാമ്പിനെ കടത്തി ആവശ്യക്കാരെ കണ്ടെത്തി വിൽപന നടത്താൻ ശ്രമിക്കുകയായിരുന്നു. ആവശ്യക്കാരെ ഫോണിൽ വിളിച്ച ശേഷം ഹൈവേയ്ക്ക് സമീപം തുടരുകയായിരുന്നു യുവാവ്. പട്രോളിംഗ് സംഘത്തെ കണ്ട പ്രതി പ്ലാസ്റ്റിക് ചാക്കിനുള്ളിൽ സൂക്ഷിച്ചിരുന്ന പാമ്പിനെ പുറത്തേയ്ക്ക് വിട്ടു. എന്നിട്ട് ചാക്ക് സമീപത്തേയ്ക്ക് എറിഞ്ഞു. ‘‘മൂത്രമൊഴിക്കാൻ വന്നതാണ്’’ എന്നാണ് ആദ്യം യുവാവ് പറഞ്ഞത്.
ലഹരി ഉപയോഗത്തിന് യുവാവ് എത്തിയതാണെന്ന സംശയത്തിൽ വിശദമായി പരിശോധിച്ചു. ഇതിനിടെയാണ് ഇരുതലമൂരി ഇഴഞ്ഞ് നീങ്ങുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നു ചോദ്യം ചെയ്തതോടെ പാമ്പിനെ വിൽക്കാനാണ് എത്തിയതെന്ന് യുവാവ് സമ്മതിച്ചു. ആവശ്യക്കാർക്കി പോലീസിന്റെ കൂടെ സഹകരണത്തോടെ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ജില്ലാ വനം വകുപ്പ് വനം നിയമ പ്രകാരം യുവാവിനെതിരെ കേസെടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Story Highlights: A man was arrested in Kanyakumari for attempting to smuggle a two-headed snake.