ആസ്പര്ജില്ലസ് ലെന്റുലസ് ; പുതിയ തരം ഫംഗസ് ബാധിച്ച് രാജ്യത്ത് രണ്ട് മരണം.

നിവ ലേഖകൻ

Aspergillus lentulus fungal
Aspergillus lentulus fungal

രാജ്യത്ത് ആസ്പര്ജില്ലസ് ലെന്റുലസ് എന്ന പുതിയ തരം ഫംഗസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്ട്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദില്ലി എയിംസ് ആശുപത്രിയില് ചികിത്സയിലിരിക്കെ മരണപ്പെട്ട രണ്ട് പേര്ക്കാണ് ഈ ഫംഗസ് ബാധ സ്ഥിരീകരിച്ചത്.

ശ്വാസകോശ സംബന്ധമായ അസുഖം മൂലമാണ് ഇവരെ എയിംസ് ആശുപത്രിയില് പ്രവേശിപ്പിച്ചത്.

ഇരുവര്ക്കും തുടക്കത്തില് ക്രോണിക് ഒബ്സ്ട്രക്ടീവ് പള്മിനറി ഡിസീസായിരുന്നു.എന്നാൽ പിന്നീട് ഇവരിൽ ഫംഗസ് ബാധ കണ്ടെത്തുകയായിരുന്നു.

സ്വകാര്യ ആശുപത്രിയില് സ്പ്ലിമെന്റല് ഓക്സിജന് തെറാപ്പിയും ആന്റിബയോട്ടിക്സും ആന്റി ഫംഗല് മരുന്നുകളും നല്കിയെങ്കിലും ഭേദമാകാത്തത്തോടെ വിശദമായ പരിശോധനയ്ക്കായാണ് എയിംസ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്.

തുടർന്ന് ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം ആദ്യത്തെ രോഗി ഫംഗസ് ബാധ മൂലം മരണപ്പെടുകയായിരുന്നു.

പനി, ചുമ, ശ്വാസംമുട്ടല് തുടങ്ങിയ ലക്ഷണങ്ങളോടെ എയിംസ് ആശുപത്രിയിൽ പ്രവേശിച്ച രോഗിയിലാണ് രണ്ടാമതായി ആസ്പര്ജില്ലസ് ഫംഗസ് കണ്ടെത്തിയത്.

അവയവങ്ങളുടെ തകരാറു മൂലം ഒരാഴ്ച്ചയ്ക്ക് ശേഷം ഇയാളും മരണത്തിനു കീഴടങ്ങി.

  ഇന്ത്യയിലെ ഐഫോൺ ഉത്പാദനത്തിന് തിരിച്ചടി? ചൈനീസ് എഞ്ചിനീയർമാരെ തിരിച്ചുവിളിച്ച് ഫോക്സ്കോൺ

ഇന്ത്യയില് ആദ്യമായാണ് ആസ്പര്ജില്ലസ് ലെന്റുലസ് എന്ന ഫംഗസ് ബാധ സ്ഥിരീകരിക്കുന്നത്.

മരുന്നുകളെ പ്രതിരോധിക്കാന് കഴിവുള്ളതാണ് ഈ ഫംഗസ് ബാധയെന്ന് വിദഗ്ധര് പറയുന്നു.മരണപ്പെട്ട രണ്ട് പേരും 40നും 50നും ഇടയിൽ പ്രായമുള്ളവരാണ്.

Story highlight : Two dies of Aspergillus lentulus.

Related Posts
ഇന്ത്യയിലെ ഐഫോൺ ഉത്പാദനത്തിന് തിരിച്ചടി? ചൈനീസ് എഞ്ചിനീയർമാരെ തിരിച്ചുവിളിച്ച് ഫോക്സ്കോൺ
iPhone production in India

ഫോക്സ്കോൺ ഗ്രൂപ്പ് ഇന്ത്യയിലെ ഐഫോൺ ഫാക്ടറികളിൽ നിന്ന് ചൈനീസ് എഞ്ചിനീയർമാരെയും ടെക്നീഷ്യൻമാരെയും തിരിച്ചുവിളിച്ചു. Read more

മനുഷ്യത്വത്തിന് മുൻതൂക്കം നൽകുമെന്ന് മോദി; അടുത്ത വർഷം ഇന്ത്യ ബ്രിക്സ് അധ്യക്ഷസ്ഥാനത്തേക്ക്
BRICS India 2026

അടുത്ത വർഷം ബ്രിക്സ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമ്പോൾ ലോകകാര്യങ്ങളിൽ മനുഷ്യത്വത്തിന് പ്രാധാന്യം നൽകുമെന്ന് പ്രധാനമന്ത്രി Read more

അങ്കമാലിയിൽ പനി ബാധിച്ചു മരിച്ച കുട്ടിയുടെ വീട്ടിലെ നായയ്ക്ക് പേവിഷബാധയെന്ന് സംശയം
rabies suspect Ernakulam

എറണാകുളം അങ്കമാലി അയ്യമ്പുഴയിൽ പനി ബാധിച്ചു മരിച്ച കുട്ടിയുടെ വീട്ടിലെ നായക്ക് പേ Read more

  മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയെന്ന് സ്ഥിരീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം
എഡ്ജ്ബാസ്റ്റണിൽ ഇന്ത്യക്ക് ചരിത്ര വിജയം; ഇംഗ്ലണ്ടിനെ 336 റൺസിന് തകർത്തു
India Edgbaston Test win

എഡ്ജ്ബാസ്റ്റണിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 336 റൺസിന് തകർത്ത് ഇന്ത്യ ചരിത്ര Read more

റോയിട്ടേഴ്സിന്റെ എക്സ് അക്കൗണ്ട് തടഞ്ഞതിൽ വിശദീകരണവുമായി കേന്ദ്രം
Reuters X Account

അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞു. അക്കൗണ്ട് മരവിപ്പിക്കാൻ Read more

എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെ വീഴ്ത്താൻ ഇന്ത്യ; വിജയത്തിന് വേണ്ടത് 7 വിക്കറ്റുകൾ
India vs England

എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ലോർഡ്സിലേക്ക് എത്താൻ ഇന്ത്യക്ക് ഇന്ന് നിർണായകമായ അഞ്ചാം ദിനം. Read more

കേരളത്തിലെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത്; ജൂലൈ 15ന് ഉദ്ഘാടനം
Skin Bank Kerala

കേരളത്തിലെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിച്ചു. ജൂലൈ 15ന് Read more

  കേരളത്തിലെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത്; ജൂലൈ 15ന് ഉദ്ഘാടനം
സംസ്ഥാനത്ത് പേവിഷബാധ മരണങ്ങള് വര്ധിക്കുന്നു; ഈ മാസം മാത്രം 2 മരണം
rabies deaths Kerala

സംസ്ഥാനത്ത് പേവിഷബാധയേറ്റുള്ള മരണങ്ങള് വര്ധിക്കുന്നതായി റിപ്പോര്ട്ട്. ഈ വര്ഷം ഇതുവരെ 19 പേര് Read more

ഡോ. ഹാരിസ് ഹസ്സൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു; തുടർനടപടി ആരോഗ്യ മന്ത്രിയുമായി ആലോചിച്ച്
Haris Hassan report

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. ഹാരിസ് ഹസ്സന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് Read more

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം റദ്ദാക്കിയേക്കും; കാരണം ഇതാണ്
Bangladesh tour cancelled

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം ഓഗസ്റ്റിൽ നടക്കാനിരുന്നത് മാറ്റിവെക്കാൻ സാധ്യത. ഇരു രാജ്യങ്ങളും തമ്മിലുള്ള Read more