
പാലക്കാട് : മണ്ണാർക്കാട് നെല്ലിപ്പുഴ ഹില്വ്യൂ ടവറിലെ മസാലി ഹോട്ടലിൽ തീപിടുത്തം. സംഭവത്തിൽ 2 പേർ മരണപ്പെട്ടു.മലപ്പുറം തലക്കളത്തൂർ സ്വദേശിയായ മുഹമ്മദ് ബഷീർ(58), പട്ടാമ്പി സ്വദേശിനിയായ പുഷ്പലത(42) തുടങ്ങിയവരാണ് മരിച്ചത്. ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചിരുന്നവരായിരുന്നു മരണപ്പെട്ട രണ്ടു പേരും. ഇരുവരെയും പുറത്തെത്തിക്കാൻ വൈകിയത് മൂലമാണ് അപകടത്തിൽപ്പെട്ടത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
തീപിടിത്തം ഉണ്ടായത് പുലർച്ചെ രണ്ടരയോടെയാണ്. ഷോർട് സർക്യൂട്ട് മൂലമാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമനസേനയെത്തിയാണ് നാലുനില കെട്ടിടത്തിലേക്ക് പടർന്നുപിടിച്ച തീയണച്ചത്.
Story highlight : Two died in fire accident at palakkad hotel.