ഗോതമ്പ് മോഷണം: രണ്ട് ആൺകുട്ടികളെ ക്രൂരമായി മർദ്ദിച്ചു; നാലുപേർക്കെതിരെ കേസ്

Anjana

boys beaten wheat theft accusation

ഉത്തര്‍പ്രദേശിലെ ബഹറായിച്ച് ജില്ലയിലെ താജ്പുര്‍ തേഡിയ ഗ്രാമത്തില്‍ രണ്ട് ആണ്‍കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചതായി ആരോപണം ഉയര്‍ന്നിരിക്കുകയാണ്. 12-ഉം 14-ഉം പ്രായമുള്ള കുട്ടികളെ അഞ്ചുകിലോ ഗോതമ്പ് മോഷ്ടിച്ചെന്നാരോപിച്ച് പൗള്‍ട്രി ഫാം ഉടമകളായ രണ്ടുപേരാണ് മർദിച്ചതെന്നാണ് റിപ്പോർട്ട്. കുട്ടികളെ തലമൊട്ടയടിച്ച്, മുഖത്ത് കരിതേച്ച്, കൈകളില്‍ ‘കള്ളന്‍’ എന്നെഴുതി, ഇരുകൈകളും പിന്നില്‍കെട്ടി ഗ്രാമത്തിനുചുറ്റും വലംവെപ്പിച്ചതായി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പൗള്‍ട്രി ഫാമില്‍ ജോലിക്ക് ചെല്ലാന്‍ വൈകിയതിനാണ് കുട്ടികളെ മുതലാളിമാര്‍ ഉപദ്രവിച്ചതെന്ന് കുട്ടികളുടെ ബന്ധുക്കള്‍ ആരോപിച്ചു. നാസിം ഖാന്‍, ഖ്വാസിം ഖാന്‍, ഇനായത്, സനു എന്നിങ്ങനെ നാലുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി നന്‍പാറ എസ്എച്ച്ഓ പ്രദീപ് സിങ് അറിയിച്ചു. ഭാരതീയ ന്യായ സംഹിത, എസ്‌സി/എസ്ടി അട്രോസിറ്റീസ് പ്രിവെന്‍ഷന്‍ ആക്ട് എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായും, മുന്‍ ഗ്രാമത്തലവന്‍ കൂടിയായ സനുവും ഇനായത്തും ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. പൗള്‍ട്രി ഫാം നടത്തുന്ന നാസിമും, ഖ്വാസിമും ചേര്‍ന്ന് തങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുകയും ജാതിപറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തതായി കുട്ടികള്‍ മാധ്യമങ്ങളോട് പറഞ്ഞു. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഗ്രാമത്തില്‍ പ്രത്യേകം പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Story Highlights: Two boys accused of stealing wheat were brutally beaten and humiliated in Uttar Pradesh village

Leave a Comment