ടി വി പ്രശാന്തന്‍ ചട്ടലംഘനം നടത്തി; ജോലിയില്‍ നിന്ന് പിരിച്ചുവിടും

Anjana

TV Prasanthan petrol pump rule violation

ടി വി പ്രശാന്തന്‍ പെട്രോള്‍ പമ്പിന് അനുമതി നേടിയത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പമ്പ് തുടങ്ങുന്നതിന് പ്രശാന്തന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ അനുമതി ചോദിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രശാന്തനെ ജോലിയില്‍ നിന്ന് പിരിച്ചു വിടുമെന്നാണ് സൂചന.

അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ ഇന്ന് ടി വി പ്രശാന്തനെതിരെയുള്ള വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. അനുമതി ചോദിക്കണോ എന്നത് സംബന്ധിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നാണ് പ്രശാന്തന്റെ മൊഴി. കൈക്കൂലി നല്‍കിയെന്ന് പ്രശാന്തന്‍ ഉന്നത തല സംഘത്തിനും മൊഴി നല്‍കിയിട്ടുണ്ട്. പ്രശാന്തന്റെ സാമ്പത്തിക വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ച്ച ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അധികൃതര്‍ പ്രശാന്തനെ സംരക്ഷിച്ചിട്ടില്ലെന്നും പരാതിയില്‍ വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ കാലതാമസം ഉണ്ടായില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. അന്വേഷണത്തിന് ആവശ്യമായ സമയമാണ് എടുത്തതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ടിവി പ്രശാന്തനെ ജോലിയില്‍നിന്ന് പിരിച്ചുവിടുന്നതിനും റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഉപയോഗിക്കുമെന്നാണ് സൂചന.

Story Highlights: Health department report finds TV Prasanthan violated rules for petrol pump permission, likely to be dismissed from job

Leave a Comment