ആരോഗ്യ വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ആരോഗ്യ മന്ത്രി വീണാ ജോർജ് രാജി വെക്കണമെന്നും, മന്ത്രിക്ക് അധികാരത്തിൽ തുടരാൻ ധാർമികതയില്ലെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടർ ഹാരിസ് ഹസ്സൻ വിവാദത്തിൽ സർക്കാരിനെതിരെയും മന്ത്രിയുടെ മൗനത്തിനെതിരെയും രമേശ് ചെന്നിത്തല ആഞ്ഞടിച്ചു. ആരോഗ്യവകുപ്പിനെ മെച്ചപ്പെടുത്താൻ കഴിഞ്ഞ അഞ്ച് വർഷമായിട്ടും എൽഡിഎഫിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല രംഗത്ത് വന്നു. ആരോഗ്യ വകുപ്പ് മന്ത്രി വകുപ്പിനെ കുളമാക്കി എന്നും ഇതൊന്നും സിസ്റ്റത്തിന്റെ തകരാറല്ലെന്നും മന്ത്രിയുടേതാണെന്നും ചെന്നിത്തല ആരോപിച്ചു. അഞ്ചുവർഷമായിട്ടും എൽഡിഎഫിന് ആരോഗ്യവകുപ്പ് നന്നാക്കാൻ കഴിഞ്ഞിട്ടില്ല. സർക്കാർ ആശുപത്രികളിൽ പാരസെറ്റാമോൾ പോലും ലഭ്യമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സത്യം പറഞ്ഞ ഒരു ഡോക്ടറെ ഉപദ്രവിക്കാൻ പാടുണ്ടോയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. കള്ളങ്ങൾ തുടർന്ന് പറഞ്ഞതിന് ശേഷം ഒടുവിൽ മാപ്പ് പറഞ്ഞു രക്ഷപ്പെടാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ ആരോഗ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡോ.ഹാരിസ് വിഷയത്തിൽ എന്തെങ്കിലും പ്രത്യേകമായി ഉണ്ടെങ്കിൽ അറിയിക്കാമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം, ഡോക്ടർ ഹാരിസ് മേധാവിയായിരുന്ന യൂറോളജി ഡിപ്പാർട്ട്മെൻ്റിന് കീഴിലെ ശസ്ത്രക്രിയ ഉപകരണങ്ങൾ കാണാതായെന്ന വിദഗ്ധ സമിതി റിപ്പോർട്ട് ആയുധമാക്കി ആരോഗ്യമന്ത്രി വീണാ ജോർജ് രംഗത്തെത്തിയിരുന്നു. എന്നാൽ ഈ വിവാദങ്ങൾ അവസാനിപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി, കാണാതായ ഉപകരണം കണ്ടെത്തിയെന്ന റിപ്പോർട്ടിൽ ഡോ.ഹാരിസ് ഹസനെതിരെ പരാമർശമില്ല.
ഉപകരണങ്ങൾ കണ്ടെത്തിയതിനാൽ അന്വേഷണം തുടരേണ്ടതില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട്, ഡോ.ഹാരിസ് ഹസനെതിരെ നടപടിയുണ്ടാകില്ലെന്ന് മന്ത്രി സംഘടന പ്രതിനിധികൾക്ക് ഉറപ്പ് നൽകി.
ആരോഗ്യവകുപ്പിനെ മെച്ചപ്പെടുത്താൻ കഴിഞ്ഞ അഞ്ചുവർഷമായിട്ടും എൽഡിഎഫിന് സാധിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല വിമർശിച്ചു. ഇതിന് പുറമെ സർക്കാർ ആശുപത്രികളിൽ പാരസെറ്റാമോൾ പോലും ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ, ആരോഗ്യ മന്ത്രി രാജി വെച്ച് ഒഴിയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Story Highlights : Ramesh Chennithala criticizes the Health Department