കുത്തിവെപ്പെടുത്ത കുട്ടികള്‍ക്ക് വിറയലും ഛര്‍ദിയും ; പ്രശ്‌നമുണ്ടായത് ഒരു ബാച്ച് മരുന്നിൽ നിന്നെന്ന് ആശുപത്രി സൂപ്രണ്ട്.

Anjana

Trembling and vomiting in injected children,The problem was from a batch of medicine says hospital superintendent.

ആലപ്പുഴ കടപ്പുറം വനിതാ ശിശു ആശുപത്രിയില്‍ കുത്തിവെപ്പെടുത്ത കുട്ടികള്‍ക്ക് വിറയലും ഛര്‍ദിയും ഉണ്ടായതിനെ തുടർന്ന് പരാതിയുമായ രക്ഷിതാക്കൾ.

ആശുപത്രിയില്‍ വിവിധ രോഗങ്ങളെ തുടര്‍ന്ന് പ്രവേശിപ്പിച്ച കുട്ടികള്‍ക്കാണ് കുത്തിവെപ്പെടുത്തതു മൂലം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.ഒരു ബാച്ച് മരുന്നില്‍ നിന്നാണ് പ്രശ്‌നമുണ്ടായതെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്.ഇതേതുടർന്ന് കുട്ടികളിൽ പ്രശ്‌നമുണ്ടായ ബാച്ച് മരുന്ന് ഉപയോഗിക്കുന്നത് നിര്‍ത്തിവച്ചതായാണ് അധികൃതരുടെ വിശദീകരണം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവവുമായി ബന്ധപ്പെട്ട് പരാതിപ്പെട്ട മാതാപിതാക്കളുടെ കുട്ടികളെ ആശുപത്രിയിൽ നിന്നും ഡിസ്ചാര്‍ജ് ചെയ്‌തുവെന്നും പിന്നാലെ ഡിഎംഒയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെമന്നും രക്ഷാകര്‍ത്താക്കള്‍ പറഞ്ഞു.

Story highlight : Trembling and vomiting in injected children,The problem was from a batch of medicine says hospital superintendent.