
തിരുവനന്തപുരത്ത് കനത്ത മഴയിൽ വൻ നാശനഷ്ടം.തിരുവനന്തപുരം നാഗർകോവിൽ റൂട്ടിൽ ട്രാക്കിൽ മണ്ണിടിഞ്ഞ് വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് രണ്ട് ട്രെയിനുകൾ പൂർണ്ണമായും പത്ത് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി.
ഇന്നലെ രാത്രി മുതൽ പെയ്ത ശക്തമായ മഴയിലാണ് വൻ നാശനഷ്ടം ഉണ്ടായത്.
നെയ്യാറ്റിൻകരയിൽ റോഡിന്റെ ഒരുഭാഗം ഇടിഞ്ഞ് പാലം അപകടാവസ്ഥയിലാണുള്ളത്. വിഴിഞ്ഞത്ത് വീടുകൾക്ക് മുകളിലൂടെ മണ്ണിടിഞ്ഞു.
തിരുവനന്തപുരം – നാഗർകോവിൽ റൂട്ടിൽ റയിൽവേ ട്രാക്കിൽ മൂന്നിടത്തായാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
പാറശ്ശാല, ഇരണി കുഴിത്തുറ എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിൽ.മഴയെ തുടർന്ന് നാഗർകോവിൽ-കന്യാകുമാരി റൂട്ടിൽ പാളത്തിൽ വെള്ളം കയറിയിട്ടുണ്ട്.
നാഗർ കോവിൽ- കോട്ടയം പാസഞ്ചറും നാളെ പുറപ്പെടേണ്ട ചെന്നെ- എഗ്മോർ ഗുരുവായൂർ എക്സ്പ്രസ്സും പൂർണ്ണമായി റദ്ദാക്കിയിരിക്കുകയാണ്.
ഐലൻഡ് എക്സപ്രസ്സും അനന്തപുരിയും ഉൾപ്പെടെ പത്ത് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.ട്രാക്കിലെ മണ്ണ് നീക്കം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Story highlight : Trains on
Kanyakumari-Thiruvananthapuram route canceled.