ലൈംഗിക താത്പര്യമില്ലാതെ കുട്ടിയുടെ കവിളിൽ തലോടുന്നതുകൊണ്ടുമാത്രം പ്രതിയെ പോക്സോ കേസിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്ന് ബോംബെ കോടതി പറഞ്ഞു. താനെ സ്വദേശി മുഹമ്മദ് അഹമ്മദ്ഉള്ള (46) എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിനെ തുടർന്നാണ് ബോംബെ കോടതിയുടെ വിധി.
കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ചു. കോടതി ഇപ്പോൾ ജാമ്യം നൽകുന്നതുമായി ബന്ധപ്പെട്ട കാര്യം മാത്രമാണ് പരിഗണിച്ചതെന്നും ഈ നിലപാട് തുടർന്നുള്ള മറ്റ് നടപടികളെയോ, വിചാരണയെയോ ഒരു വിധത്തിലും ബാധിക്കരുതെന്നും ജസ്റ്റിസ് സന്ദീപ് ഷിന്ദേ നിർദേശിച്ചു.
മുഹമ്മദ് അഹമ്മദ് ഓഗസ്റ്റ് 27-നാണ് അറസ്റ്റിലായത്. ഇറച്ചി വ്യാപാരിയായ മുഹമ്മദ് അഹമ്മദ് പെൺകുട്ടിയെ ഷോപ്പിനുള്ളിലേക്ക് കൊണ്ടുപോകുകയും കവിൾ തലോടുകയും ചെയ്തു.
പെൺകുട്ടിയെ ഷോപ്പിനുള്ളിലേക്ക് വിളിച്ചുകൊണ്ടു പോകുന്നത് കണ്ട് സംശയം തോന്നിയ ഒരു സ്ത്രീ അവിടേക്ക് ചെല്ലുകയും തുടർന്ന് കുട്ടിയെ തിരികെ വിളിച്ചുകൊണ്ട് പോവുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്. പോക്സോ ആക്ട് പ്രകാരമാണ് മുഹമ്മദ് അഹമ്മദിനെ അറസ്റ്റ് ചെയ്ത തലോജ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Story highlight : touching cheek without sexual interest cannot be consider as POCSO case says Bombay Court.