എന്ത് സംശയം വന്നാലും ഗൂഗിൾ ഗുരുവിനോട് ചോദിക്കുന്നവരാണ് നമ്മൾ.ഗൂഗിൾ എന്നത് നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിക്കഴിഞ്ഞു.
ഇന്ന് ഗൂഗിളിന് 23ാം പിറന്നാൾ ദിനമാണ്.വിവരസാങ്കേതിക വിദ്യ രംഗത്ത് ഗൂഗിൾ കൊണ്ടുവന്ന മാറ്റങ്ങൾ വളരെ വലുതാണ്.ഇന്ന് തന്റെ 23ാം പിറന്നാൾ സ്വന്തമായി ആഘോഷിക്കുകയാണ് ഗൂഗിൾ .ഇന്ന് ഗൂഗിളിൽ കയറിയവർക്കെല്ലാം അത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാവും.
പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഗൂഗിൾ അവതരിപ്പിച്ച ഡൂഡിലും വളരെ വ്യത്യസ്തമാണ്. ഒരു കേക്കിന് സമീപം ഗൂഗിൾ എന്നെഴുതി ഇരുപത്തി മൂന്നാം വയസ്സും സൂചിപ്പിച്ചുകൊണ്ടാണ് ഗൂഗിളിന്റെ ഡൂഡിൽ.നിരവധി സെർച്ച് എഞ്ചിനുകളിലൂടെ ഓരോ ദിവസവും ഇരുപത് കോടിയിൽപ്പരം അന്വേഷണങ്ങളാണ് ഗൂഗിളിൽ എത്തുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച സെർച്ച് എൻജിനായി ഗൂഗിൾ മാറിക്കഴിഞ്ഞു.
ഗൂഗിളിന്റെ വളർച്ചയ്ക്ക് പിന്നിൽ ലാറി പേജ്, സെര്ജി ബ്രിന്ന് എന്നീ യുവാക്കളാണ്.പിഎച്ച്ഡി വിദ്യാർത്ഥികളായ ഇരുവരും ഗവേഷണ വിഷയമെന്ന നിലയ്ക്ക് 1996 ജനുവരിയിൽ ഗൂഗിളിനു തുടക്കമിടുകയായിരുന്നു.
നീണ്ട ശ്രമത്തിനൊടുവിൽ 1997 സെപ്റ്റംബർ 15ന് ഗൂഗിൾ എന്ന ഡൊമെയിൻ നാമം രജിസ്റ്റർ ചെയ്യുകയും 1998 ൽ ഇവർ ഗൂഗിളിന് രൂപം നൽകുകയും ചെയ്തു.
തുടക്കത്തിൽ വെബ് സെർച്ച് എൻജിൻ മാത്രമായാണ് ഗൂഗിളിൽ അവതരിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ചിത്രങ്ങൾ, വീഡിയോ, വാർത്തകൾ, ഓൺലൈൻ ബിസിനസ്സുകൾ തുടങ്ങി ഗൂഗിളിൽ ലഭ്യമാകത്തതായി ഒന്നും തന്നെയില്ല.
Story highlight : Today is Google’s 23rd birthday.