Headlines

Kerala News, ONAM

മലയാളക്കരയ്ക്ക് പുതുവർഷം; ഇന്ന് ചിങ്ങം ഒന്ന്.

ഇന്ന് ചിങ്ങം ഒന്ന്

മലയാളികൾക്ക് ഇന്ന് പുതുവർഷപ്പിറവി. ഇന്ന് ചിങ്ങം ഒന്ന്. പഞ്ഞ കർക്കടകത്തിന്റെ അവസാനത്തോടെ ചിങ്ങപ്പുലരി പിറക്കുമ്പോൾ ഓരോ മലയാളിയ്ക്കും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് പിറവികൊള്ളുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോവിഡ് പ്രതിസന്ധിക്കിടയിലും ഓരോ മലയാളിയും പൊന്നിൻ ചിങ്ങത്തെ വരവേൽക്കാനൊരുങ്ങുകയാണ്. ഓരോ മലയാളികളുടെയും മനസിൽ  കാർഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും സ്മരണകളാണ് ചിങ്ങമാസം ഉണർത്തുന്നത്.

കൊല്ലവർഷത്തിലെ ആദ്യ മാസമായ ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും പറയുന്നു. മാത്രമല്ല ചിങ്ങം ഒന്ന് കേരളീയർക്ക് കർഷക ദിനം കൂടിയാണ്. എന്നാലിന്ന് മലയാളികൾക്ക് പൊന്നിൻ ചിങ്ങം ഒരു പഴങ്കഥയായി മാറുകയാണ്.

ചിങ്ങപ്പുലരിയെ കഴിഞ്ഞ രണ്ട് വർഷവും പ്രളയം കവർന്നെടുത്തിരുന്നു. വറുതിയൊഴിഞ്ഞ് മുളപൊട്ടുന്ന നാമ്പുകൾക്കുമേൽ  ഇപ്രാവശ്യം കൊറോണ മഹാമാരിയുടെ ആശങ്കയുണ്ടെങ്കിലും ചിങ്ങം 1 ഓരോ കർഷകന്റെയും പ്രതീക്ഷയുടെ ദിനമാണ്.

Story highlight: Today is Chingam 1.

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ

Related posts