കോവിഡ് പശ്ചാത്തലത്തിലും ബലി പെരുന്നാൾ ആഘോഷമാക്കാനൊരുങ്ങി ഗൾഫ് രാജ്യങ്ങൾ. കർശന കോവിഡ് നിയന്ത്രണങ്ങളോടെ ചില ഗൾഫ് രാജ്യങ്ങളിൽ ഈദ് നമസ്കാരത്തിനും അനുമതി നൽകിയിട്ടുണ്ട്.
പ്രവാചകനായ നബിയുടെയും മകൻ ഇസ്മായിലിന്റെയും ത്യാഗ സ്മരണകൾ പുതുക്കിയാണ് വിശ്വാസ സമൂഹം ഈ ദിനം ആഘോഷിക്കുക. പള്ളികളിലും ഈദ്ഗാഹുകളിലും പ്രത്യേക പ്രാർത്ഥനകൾ നടക്കും.
ഒമാനിൽ പെരുന്നാൾ ദിനത്തിൽ സമ്പൂർണ്ണ ലോക് ഡൗൺ ആയതിനാൽ വിശ്വാസികൾ വീടുകളിൽ നമസ്കാരം നടത്തണമെന്നാണ് നിർദേശം.
അതേസമയം ഗൾഫ് രാജ്യങ്ങളായ ഖത്തർ, കുവൈറ്റ്, യുഎഇ, സൗദി എന്നിവിടങ്ങളിൽ കർശന കോവിഡ് നിയന്ത്രണങ്ങളോടെ പള്ളികളിലും ഈദ്ഗാഹുകളിലും നമസ്കാരം നിർവഹിക്കാൻ അനുമതി നൽകി.
30 പേർക്ക് മാത്രമാണ് ബഹ്റൈനിലെ ഗ്രാൻഡ് മസ്ജിദിൽ നമസ്കാരം നടത്താൻ അനുമതിയുള്ളത്.
കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് യുഎഇയിൽ 15 മിനിറ്റിനുള്ളിൽ ഈദ് നമസ്കാരവും ഖുതുബയും പൂർത്തിയാക്കണം.
ഒരാഴ്ചയോളം നീളുന്ന അവധിയാണ് പെരുന്നാളായതിനാൽ ഗൾഫ് രാജ്യങ്ങളിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
കോവിഡ് കേസുകളും മരണങ്ങളും ഒരോ അവധിക്കുശേഷവും വർധിക്കുന്നെന്ന പഠനത്തെ തുടർന്ന് കർശന നിയന്ത്രണങ്ങളോടെയാണ് ആഘോഷങ്ങൾ നടക്കുക.
കേരളത്തിലെ വിശ്വാസസമൂഹം നാളെയാണ് ബലി പെരുന്നാൾ ആഘോഷിക്കുന്നത്. അറുപതിനായിരത്തോളം പേരാണ് ഇത്തവണ ഹജ്ജ് തീർത്ഥാടനം നടത്തുന്നത്.
Story Highlights: Today Gulf countries will celebrate Eid al-adha, Tomorrow kerala celebrates ali Perunnal