
മാതാപിതാക്കൾ മൊബൈൽഫോൺ നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു. ആതവനാട് കരിപ്പോൾ തറമ്മൽ പുത്തൻ പീടിയേക്കൽ സുബൈറിന്റെ മകൾ ആയിഷ തസ്നിയെയാണ്(14) ഞായറാഴ്ച രാത്രി 10 മണിയോടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
മൊബൈൽഫോൺ നൽകാത്തതിനെ തുടർന്ന് കിടപ്പു മുറിയിൽ കയറി വാതിലടച്ച പെൺകുട്ടി സഹോദരൻ വിളിച്ചിട്ടും വാതിൽ തുറന്നില്ല. ഇതേതുടർന്ന് സംശയം തോന്നി നോക്കിയപ്പോഴാണ് ജനലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പെൺകുട്ടിയെ പെട്ടെന്നുതന്നെ വളാഞ്ചേരിയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരിപ്പൂർ ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ച പെൺകുട്ടി.
Story Highlights: 14 year old girl found dead in house.