തൃശൂര്‍ പൂരം കലക്കല്‍ ആരോപണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

Anjana

Thrissur Pooram investigation

തൃശൂര്‍ പൂരം കലക്കല്‍ ആരോപണത്തില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘം രൂപീകരിച്ചു. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം രൂപീകരിച്ചിരിക്കുന്നത്. ലോക്കല്‍ പൊലീസ്, സൈബര്‍ ഡിവിഷന്‍, വിജിലന്‍സ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് സംഘം രൂപീകരിച്ചിരിക്കുന്നത്.

തൃശൂര്‍ റെയ്ഞ്ച് ഡിഐജി തോംസണ്‍ ജോസ്, കൊല്ലം റൂറല്‍ എസ് പി സാബു മാത്യു, കൊച്ചി എസിപി പി. രാജ് കുമാര്‍, വിജിലന്‍സ് ഡിവൈഎസ്പി ബിജു വി. നായര്‍, ഇന്‍സ്‌പെക്ടര്‍മാരായ ചിത്തരഞ്ജന്‍, ആര്‍ ജയകുമാര്‍ എന്നിവരാണ് പ്രത്യേക സംഘത്തിലുള്ളത്. ഡിജിപിയുടെ ശുപാര്‍ശയില്‍ ഈ മാസം മൂന്നിനാണ് ത്രിതല അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിലൊന്നാണ് ക്രൈംബ്രാഞ്ച് മേധാവിയുടെ കീഴിലുള്ള അന്വേഷണം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പൂരം കലക്കാനുള്ള ഗൂഢാലോചന, തിരുവമ്പാടി പാറമേക്കാവ് ദേവസ്വത്തിലെ ചില ഭാരവാഹികളുടെ പങ്ക്, സംഘ്പരിവാര്‍ ഇടപെടല്‍ എന്നിവയാണ് അന്വേഷണത്തിന്റെ പ്രധാന വിഷയങ്ങള്‍. ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി എംആര്‍ അജിത് കുമാര്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം ഡിജിപിയാണ് അന്വേഷിക്കുന്നത്. പൂരത്തിലെ ഉദ്യോഗസ്ഥ വീഴ്ച ക്രമസമാധാന ചുമതലയുളള എഡിജിപി മനോജ് എബ്രഹാമും അന്വേഷിക്കും.

Story Highlights: Special investigation team formed to probe Thrissur Pooram controversy under Crime Branch chief H Venkatesh

Leave a Comment