Headlines

Crime News, Kerala News, Politics

തൃശ്ശൂർ പൂരം കലക്കൽ: എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സാധ്യത, സർക്കാർ നിയമോപദേശം തേടി

തൃശ്ശൂർ പൂരം കലക്കൽ: എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സാധ്യത, സർക്കാർ നിയമോപദേശം തേടി

തൃശ്ശൂർ പൂരം കലക്കലിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സാധ്യത. സർക്കാർ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിരിക്കുകയാണ്. ഇന്ന് മന്ത്രിസഭ ഈ വിഷയം ചർച്ച ചെയ്തേക്കും. അതേസമയം, സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റും ഇന്ന് യോഗം ചേരും. പൂരം കലക്കിയതിൽ തിരുവമ്പാടി ദേവസ്വത്തെ പ്രതിസ്ഥാനത്ത് നിർത്തുന്ന എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ഡിജിപി ഇന്നലെ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

റിപ്പോർട്ട് ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ സമർപ്പിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. പൂരം അട്ടിമറിക്കാൻ ഗുഢാലോചന നടന്നെന്നും അതിൽ തുടർ അന്വേഷണം വേണമെന്നുമാണ് എഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നത്. വനം വകുപ്പിനെതിരെയും തിരുവമ്പാടി ദേവസ്വത്തിനെതിരെയും ​ഗുരുതര പരാമർശമാണ് റിപ്പോർട്ടിലുള്ളത്. എജിയുടെ പരിശോധനക്ക് ശേഷം തീരുമാനം സർക്കാരിനെ അറിയിക്കും.

പൂരം പൂർത്തീകരിക്കാൻ ജില്ലാ ഭരണകൂടത്തിന്റെയും പറമേക്കാവ് ദേവസ്വത്തിന്റെയും ശ്രമങ്ങൾ തിരുവമ്പാടിയിലെ ചിലർ അട്ടിമറിച്ചതായി റിപ്പോർട്ടിൽ പറയുന്നു. തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാർ ബോധപൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നും, ആന വിഷയത്തിൽ പാറമേക്കാവ് ദേവസ്വത്തിന്റെ പരാതികളിൽ കഴമ്പു ഉണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. അഞ്ച് മാസങ്ങൾക്ക് ശേഷമാണ് 600 പേജുള്ള ഈ അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്.

Story Highlights: Government seeks legal advice for potential FIR and investigation into Thrissur Pooram controversy

More Headlines

എഡിജിപി - ആർഎസ്എസ് കൂടിക്കാഴ്ച: സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു
എഡിജിപി - ആര്‍എസ്എസ് കൂടിക്കാഴ്ച: നിഗൂഢതയുണ്ടെന്ന് കെസി വേണുഗോപാല്‍
സിപിഎം യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നു; സംസ്ഥാന നേതൃത്വത്തോടുള്ള അമര്‍ഷം തുടരുന്നു ഇ പി ജയരാജ...
മുകേഷിന്റെ രാജി: തീരുമാനം അദ്ദേഹത്തിന്റേതെന്ന് പി കെ ശ്രീമതി
സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് ഉയരത്തിൽ; ഒരു പവന് 56,480 രൂപ
ബലാത്സംഗ കേസ്: സിദ്ദിഖിന്റെ ജാമ്യാപേക്ഷയ്ക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ
ഫിഫ്റ്റി-ഫിഫ്റ്റി FF-112 ഭാഗ്യക്കുറി ഫലം ഇന്ന്; ഒന്നാം സമ്മാനം ഒരു കോടി രൂപ
ഉന്നാവോ ബലാത്സംഗ കേസ്: അതിജീവിതയുടെ സിആർപിഎഫ് സുരക്ഷ പിൻവലിക്കാൻ കേന്ദ്രം
തൃശ്ശൂരിൽ യുവാവിനെ മർദ്ദിച്ചുകൊന്ന കേസ്: അഞ്ച് പ്രതികൾ കസ്റ്റഡിയിൽ

Related posts

Leave a Reply

Required fields are marked *