നിസാമുദ്ദീന് എക്സ്പ്രസില് മയക്കുമരുന്ന് നല്കി കവര്ച്ച നടത്തിയ കേസിൽ ഇരയായവര് പ്രതികളെ തിരിച്ചറിഞ്ഞു.
പ്രതികള്‍ ട്രെയിനില് ഒപ്പമുണ്ടായിരുന്നതായി കവര്ച്ചയ്ക്കിരയായ വിജയലക്ഷ്മിയും ഐശ്വര്യയും പറഞ്ഞു.
ഇന്ന് രാവിലെയാണ് ബംഗാള് സ്വദേശികളായ മൂന്നുപ്രതികളെ മഹാരാഷ്ട്രയിലെ കല്യാണില് നിന്നും പോലീസ് പിടികൂടിയത്.
മൂന്നാഴ്ച മുന്പാണ് നിസാമുദ്ദീന് എക്സ്പ്രസില് യാത്രക്കാരായ മൂന്ന് സ്ത്രീകളെ മയക്കി കിടത്തി പ്രതികള് കൊള്ളയടിച്ചത്.
വിജയലക്ഷ്മി, മകള് ഐശ്വര്യ, തമിഴ്നാട് സ്വദേശിയായ കൗസല്യ തുടങ്ങിയവരാണ് കവര്ച്ചയ്ക്കിരയായത്.
തിരുവനന്തപുരത്ത് എത്തിയ ട്രെയിനില് ഇവരെ ബോധരഹിതരായ നിലയില് റെയില്വേ ജീവനക്കാര് കണ്ടെത്തുകയും തുടർന്ന് റെയില്വേ പൊലീസ് ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു.
വിജയകുമാരിയുടെയും മകളുടെയും പക്കലുണ്ടായിരുന്ന പത്ത് പവന് സ്വര്ണവും രണ്ട് മൊബൈല് ഫോണുകളും പ്രതികൾ മോഷ്ടിച്ചിരുന്നു.
ഡല്ഹി നിസ്സാമുദ്ദീൻ എക്സ്പ്രസില് കായംകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു ഇവർ.
കോയമ്പത്തൂര് സ്വദേശിയായ കൗസല്യയാണ് കവര്ച്ചയ്ക്ക് ഇരയായ മൂന്നാമത്തെയാള്. കോയമ്പത്തൂരില് നിന്നും ആലുവയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഇവരുടെ സ്വര്ണമാണ് മോഷണം പോയത്.
Story highlight : Three people arrested for nizamudhin train roberry