
കേരളത്തിൽ ഇന്ന് മൂന്ന് പേർക്കും കൂടി സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
തിരുവനന്തപുരം ശ്രീകണ്ഠേശ്വരം സ്വദേശി (53), പാലോട് സ്വദേശിനി (21), തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്വദേശിനി (30) എന്നിവർക്കാണ് പുതുതായി സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് മൂന്നുപേർക്കും സിക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 51 പേർക്ക് ആകെ സിക വൈറസ് സ്ഥിരീകരിക്കുകയും അഞ്ചുപേർ വൈറസ് ബാധിച്ച് ചികിത്സയിലുമാണ്.
സിക ബാധിച്ചവരിൽ ഗർഭിണികൾ ഇല്ലാത്തതിനാൽ ആശങ്ക വേണ്ടെന്നും രോഗികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി.
Story Highlights: Three more people in kerala infected with Zika virus.