
പശ്ചിമബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിൽ അനധികൃത പടക്ക നിർമ്മാണ ശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
നോദാഖാലി സ്വദേശി അഷിം മൊൻഡാലിന്റെ ഉടമസ്ഥതയിലുള്ള രണ്ടുനില കെട്ടിടത്തിലാണ് ഈ പടക്ക നിർമ്മാണ ശാല പ്രവർത്തിച്ചിരുന്നത്.സ്ഫോടനത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണ്ണമായും തകരുകയും സമീപത്തുള്ള കെട്ടിടങ്ങളിൽ വിള്ളൽ ഉണ്ടാകുകയും ചെയ്തു.
കെട്ടിടത്തിനുള്ളില് മൂന്ന് സ്ഫോടനങ്ങൾ ഉണ്ടായി.കൊല്ലപ്പെട്ടവരിൽ കെട്ടിട ഉടമയേയും ഒരു സ്ത്രീയേയും മാത്രമാണ് തിരിച്ചറിഞ്ഞത്. മൂന്നാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല.
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് ആശുപത്രി അധികൃതര് അറിയിച്ചു.പോലീസ് അന്വേഷണം ആരംഭിച്ചു
Story highlight : Three killed in blast at fireworks factory.