
കനത്ത മഴയെ തുടർന്ന് ആന്ധ്രാ പ്രദേശിലുണ്ടായ പ്രളയത്തിൽ മൂന്ന് മരണം.30 പേരെ കാണാനില്ല.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കനത്ത മഴയിൽ ജില്ലയിലെ ചെയ്യേരു നദി കര കവിഞ്ഞൊഴുകിയതിനെ തുടർന്ന് നിരവധി ഗ്രാമങ്ങൾ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടു.
എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളുടെ രക്ഷാപ്രവർത്തനങ്ങൾ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തമിഴ്നാടിനും ആന്ധ്രാ പ്രദേശിനുമിടയിൽ വെള്ളിയാഴ്ച പുലർച്ചെ തീരം കടന്നതിനത്തുടർന്നാണ് ആന്ധ്രാ പ്രദേശിൽ ശക്തമായ മഴയ്ക്ക് കാരണമായത്.
നന്ദലൂരിലെ സ്വാമി ആനന്ദ ക്ഷേത്രം വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്.തിരുമല വെങ്കിടേശ ക്ഷേത്രത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ നൂറു കണക്കിന് തീർത്ഥാടകർ അകപ്പെട്ടതായാണ് വിവരം.
Story highlight : Three killed and 30 missing in Andhra Pradesh floods