
കാസർകോട്: കാസർകോട് ജ്വല്ലറിയിൽ ജീവനക്കാരെ കെട്ടിയിട്ട് 15 കിലോ വെള്ളി ആഭരങ്ങളും വിലപിടിപ്പുള്ള വാച്ചുകളും 4 ലക്ഷം രൂപയും കവർന്നു. കാസർകോട് ദേശീയപാതയ്ക്ക് അടുത്തുള്ള രാജധാനി ജ്വല്ലറിയിലാണ് സംഭവം നടന്നത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പുലർച്ചെ രണ്ടു മണിക്ക് കാറിലെത്തിയ കവർച്ചാ സംഘം സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ടു മർദിക്കുകയായിരുന്നു. ശേഷം പൂട്ട് തകർത്തു അകത്തു കടന്നു.
ലോക്കറിന്റെ പൂട്ട് തുറക്കാനാകാത്തതിനാൽ സ്വർണാഭരണങ്ങൾ മോഷ്ടിച്ചില്ല. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ജ്വല്ലറിയിൽ പരിശോധന നടത്തി.
പോലീസ് സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Story Highlights: Theft in kasargod Rajadhani Jewellery.