ലക്നൗ: ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലാ ആശുപത്രിയിൽ മരിച്ചെന്ന് കരുതി യുവാവിനെ ഏഴ് മണിക്കൂറോളം ഫ്രീസറിൽ സൂക്ഷിച്ചു.
ഡോക്ടറുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയെ തുടർന്നാണ് ശ്രീകേഷ് കുമാർ എന്ന യുവാവിന് ജീവനോടെ 7 മണിക്കൂറോളം ഫ്രീസറിൽ കഴിയേണ്ടി വന്നത്.
വ്യാഴായ്ച്ച രാത്രിയോടെയാണ് ബൈക്ക് അപകടത്തിൽപ്പെട്ട ശ്രീകേഷിനെ മൊറാദാബാദ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എമർജെൻസി വിഭാഗത്തിലുണ്ടായിരുന്ന ഡോക്ടർ ശ്രീകേഷിനെ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം മരണം സ്ഥിരീകരിക്കുകയും തുടർന്ന് രാത്രിയായതിനാൽ ശ്രീകേഷിനെ മോർച്ചറിയിലേക്ക് മാറ്റുകയുമായിരുന്നു.
പോസ്മോർട്ടം നടത്തുന്നതിനായി ബന്ധുക്കളിൽ നിന്ന് സമ്മതപത്രവും ആശുപത്രി അധികൃതർ ഒപ്പിട്ടുവാങ്ങിയിരുന്നു.എന്നാൽ,പിറ്റേ ദിവസം രാവിലെ പോസ്റ്റ്മോർട്ടത്തിനായി ബോഡി പുറത്തെടുത്തപ്പോൾ ഹൃദയമിടിപ്പ് ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ഇതോടെ ബന്ധുക്കൾ ആശുപത്രി അധികൃതർക്കെതിരെ പരാതി നൽകി.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Story highlight : The young man was presumed dead and kept in the freezer for seven hours.