കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ ആലത്തൂർ എം.പി. രമ്യ ഹരിദാസിന് പിന്തുണ.ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് കയറിയതിനോടാനുബന്ധിച്ച് രമ്യയും വി.ടി. ബൽറാമും ഉൾപ്പെടെയുള്ള നേതാക്കൾ വിവാദത്തിലായിരുന്നു.
സുധാകരൻ നിലപാട് വ്യക്തമാക്കിയത് ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ്.
ഫേസ്ബുക് കുറിപ്പിൽ,രാഷ്ട്രീയ പ്രവർത്തകർ ഭക്ഷണം നൽകാനും മരുന്നുകൾ ലഭ്യമാക്കാനുമൊക്കെയായി ലോക്ഡൗൺ സമയത്തും തെരുവിലുള്ളതു കൊണ്ടാണ് കോവിഡ് പ്രതിരോധത്തിൽ പിണറായി വിജയൻ പൂർണമായി പരാജയപ്പെട്ടിട്ടും കേരളം ശവപ്പറമ്പ് ആകാതെ പിടിച്ചു നിൽക്കുന്നതെന്ന് സുധാകരൻ വിമർശിച്ചു.ഭക്ഷണം ഓർഡർ ചെയ്തപ്പോൾ അവിടെ ഇരിക്കാൻ ഹോട്ടലുടമ അവസരം കൊടുത്തിട്ടുള്ളത് അത്തരത്തിൽ ജനസേവനത്തിനിറങ്ങുന്നവരോടുള്ള സാമാന്യ മര്യാദയുടെ പേരിലാകാം.
സോഷ്യൽമീഡിയ വഴി സി.പി.എം വക വ്യക്തിഹത്യയും രമ്യയുടെ സ്വകാര്യതയിൽ അതിക്രമിച്ചു കേറിയതിനു ശേഷം തുടങ്ങിയിരിക്കുന്നു. സി.പി.എമ്മിന്റെ രക്തത്തിലുള്ള വർണ്ണവെറി അവരുടെ നിറത്തെ പോലും പരിഹസിക്കുന്നതിൽ വിളിച്ചോതുന്നുണ്ട്.നിങ്ങൾ രാഷ്ട്രീയമായി നിങ്ങളുടെ കോട്ട തകർത്ത രമ്യ ഹരിദാസിനെ നേരിടൂ.വ്യക്തിപൂജയും വ്യക്തിഹത്യയും അല്ല രാഷ്ട്രീയ പ്രവർത്തണമെന്നും സുധാകരൻ വ്യക്തമാക്കി.
Story highlight : The racism of the CPM mocks even Ramya’s color.