ധനുഷ്കോടി ഒരു പ്രേതനഗരമോ; ചരിത്രം ഇങ്ങനെ.

Anjana

history of Dhanushkodi
history of Dhanushkodi
Photo credit – Travel triangle

ശ്രീലങ്കയിലേക്കുള്ള പ്രധാനകവാടം ആണ് തമിഴ്നാട്ടിലെ ധനുഷ്കോടി.രാമായണത്തിൽ ശ്രീരാമൻ സീതയെ വീണ്ടെടുക്കാൻ വേണ്ടി ലങ്കയിലേക്ക് പോകുമ്പോൾ വാനര സൈന്യത്തിൻറെ സഹായത്തോടെ കടലിൽ ചിറ കെട്ടിയത് ധനുഷ്ക്കോടിയിൽ ആണെന്ന് വിശ്വസിക്കപ്പെടുന്നു.

റെയിൽവേ സ്റ്റേഷനും പോലീസ് സ്റ്റേഷനും സ്കൂളും പോസ്റ്റോഫീസും കടകളും എല്ലാം ഉണ്ടായിരുന്ന ധനുഷ്കോടി 1964 ഡിസംബർ മാസത്തിലെ ഒറ്റദിവസംകൊണ്ട്  മാറിമറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അന്ന് ഡിസംബർ 22ന് ഈ ചെറു നഗരത്തിലൊരു ചുഴലികാറ്റ് വീശി അടിച്ചു.

അപകടത്തിനുശേഷം ഇന്ന് ഇവിടെ ഒരു പ്രേതനഗരം ആണ്. എന്താണ് ധനുഷ്കോടിയിലെ ചരിത്രം എന്ന് നോക്കാം.


ധനുസ്സിനെ അറ്റം എന്നർത്ഥംവരുന്ന ധനുഷ്കോടി ഹിന്ദുക്കളുടെ പുണ്യ തീർത്ഥാടന കേന്ദ്രം ആയിരുന്നു. 

പുരാണപ്രസിദ്ധമായ രാമേശ്വരവുമായി ബന്ധമുള്ള ഈ സ്ഥലം രാമായണത്തിലും പരാമർശിക്കുന്നുണ്ട്.

തമിഴ്നാട്ടിലെ പാമ്പൻ ദ്വീപിൻറെ തെക്ക് കിഴക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് ധനുഷ്കോടി.

ഇവിടെ നിന്നും രാമേശ്വരം പട്ടണത്തിലേക്ക് ഏകദേശം 18 കിലോമീറ്റർ ദൂരമുണ്ട്. വൻകരയുമായി ധനുഷ്കോടി ദ്വീപിനെ ബന്ധിക്കുന്നത് പാമ്പൻ പാലമാണ്.

ശ്രീരാമനും വാനര സൈന്യവും ചേർന്ന് നിർമ്മിച്ച രാമസേതുവിൻറെ അവശിഷ്ടം എന്ന് വിശ്വസിക്കപ്പെടുന്ന പാറക്കെട്ടുകളുടെ ഒരു നിര ധനുഷ്കോടിയിൽ നിന്ന് ആരംഭിക്കുന്നു.

1964  സംഭവിച്ച ചുഴലിക്കാറ്റിൽ പാമ്പനെയും ധനുഷ്കോടിയെയും ബന്ധിപ്പിച്ചിരുന്ന മീറ്റർഗേജ് പാത തകർന്നു.

രാമേശ്വരത്തു ചുറ്റുമുള്ള തീരപ്രദേശം അത്യന്തം അപകട സാധ്യതയുള്ളതാണെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ ഒരു പഠന റിപ്പോർട്ട് അനുസരിച്ച് പറയുന്നു.

ഭൂമിയുടെ പുറം തോടിലെ ടെക്ടോണിക് ചലനം കാരണമായി 1948 ലും 1949 ലും ധനുഷ്കോടിയുടെ ചെറിയൊരുഭാഗം മുങ്ങി പോയിട്ടുണ്ട്.

ധനുഷ്കോടിയുടെ ചരിത്രം ആദ്യം മാറ്റിമറിച്ചത് 1964 ഡിസംബർ 17 തെക്കൻ ആൻഡമാൻ കടലിൽ രൂപപ്പെട്ട ഒരു ന്യൂനമർദ്ദം ആയിരുന്നു.

ഇത് ഡിസംബർ 19ന് പ്രതാപിയായ ചുഴലിക്കാറ്റായി മാറുകയും ഡിസംബർ  22ന് ധനുഷ്കോടിയിൽ വീശി അടിക്കുകയും ചെയ്തു.

കാറ്റിൻറെ ചലനവേഗത മണിക്കൂറിൽ 280 കിലോമീറ്റർ ആയിരുന്നു.ആ ചുഴലിക്കാറ്റിൽ ഏകദേശം 1800 പേർ മരണമടയുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.അതിനുശേഷമാണ് പട്ടണം വിജനം ആവുകയും ധനുഷ്കോടിയെ പ്രേതനഗരം ആയി പ്രഖ്യാപിക്കുകയും ചെയ്തത്.

കൊടുംകാറ്റിന്റെ ഭീകരതയെ ഓർമ്മിപ്പിക്കുന്ന സ്മാരകശിലകളും പേറി ഇന്നും ഒരു ശവപ്പറമ്പായി ധനുഷ്കോടി നിൽക്കുന്നു. 

Story highlight  : The mysterious history of Dhanushkodi.