Headlines

Weather

ഈ മാസം 21 വരെ കനത്ത മഴ.

ഇരുപത്തിയൊന്ന് വരെ കനത്ത മഴ

കനത്ത മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. ഉത്തരേന്ത്യയിൽ ഈ മാസം 18 മുതൽ 21 വരെയും പടിഞ്ഞാറൻ തീരത്ത് 23 വരെയും ആണ് മഴ മുന്നറിയിപ്പ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, കിഴക്കൻ രാജസ്ഥാൻ എന്നീ സ്ഥലങ്ങളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ അടുത്ത 24 മണിക്കൂറിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മനുഷ്യർക്കും മൃഗങ്ങൾക്കും അപകടം ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.

ജമ്മു, കശ്മീർ, ലഡാക്ക്, ഗിൽജിത്ത്, ബാൾട്ടിസ്ഥാൻ, മുസഫറാബാദ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ ഹിമാലയൻ പ്രദേശത്തും വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ ഭാഗങ്ങളായ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, വടക്കൻ മധ്യപ്രദേശ് എന്നിവിടങ്ങളിൽ 18 മുതൽ 21 വരെ കനത്ത മഴ ലഭിക്കും.

18നും 19നും ഉത്തരാഖണ്ഡിലും വടക്കുപടിഞ്ഞാറൻ യുപിയിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അതിശക്തമായ മഴ പ്രഖ്യാപിച്ചിട്ടുണ്ട്.

കൊങ്കൺ പ്രദേശം, ഗോവ, മധ്യ മഹാരാഷ്ട്ര, കർണാടക തീരപ്രദേശം, ഗുജറാത്ത് എന്നിവിടങ്ങളിൽ 18,19 എന്നീ തീയതികളിൽ അതി ശക്തമായ മഴ മുന്നറിയിപ്പുണ്ട്.

Story Highlights: The Met office has forecast heavy rains in northern India from 18 to 21 this month and in the west coast from 18 to 23 this month.

More Headlines

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ-ചൈന ഫൈനലില്‍ ആവേശകരമായ വിജയം
മോട്ടറോള എഡ്ജ് 50 നിയോ: മികച്ച സവിശേഷതകളോടെ ഇന്ത്യൻ വിപണിയിൽ
റെയില്‍വേയില്‍ ഗ്രാജുവേറ്റുകള്‍ക്ക് 8,113 ഒഴിവുകള്‍; അപേക്ഷ ക്ഷണിച്ചു
ഡൽഹി-കൊച്ചി എയർ ഇന്ത്യ വിമാനം 10 മണിക്കൂറിലധികം വൈകി; ഓണയാത്രക്കാർ പ്രതിസന്ധിയിൽ
ഹോണ്ട ആക്ടീവ ഇലക്ട്രിക്: 2025-ൽ വിപണിയിലേക്ക്, 100 കിലോമീറ്റർ റേഞ്ചും മത്സരക്ഷമമായ വിലയും
ഇന്ത്യയിലെ യുവാക്കൾക്കിടയിൽ ആത്മഹത്യാ നിരക്ക് ഉയരുന്നു; ആശങ്കാജനകമായ റിപ്പോർട്ട്
എംജി മോട്ടോർ നാളെ ഇന്ത്യയിൽ അവതരിപ്പിക്കുന്ന വിൻഡ്‌സർ ഇവി: ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് സിയുവി
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
ഇന്ത്യയിൽ എം പോക്‌സ് സ്ഥിരീകരിച്ചു; കേന്ദ്രം അതീവജാഗ്രതയിൽ

Related posts