
കോഴിക്കോട് കാട്ടുപന്നി ആക്രമണത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൽ മരിച്ചു.സംഭവത്തിൽ കൂരാച്ചുണ്ട് സ്വദേശി റഷീദ്(46) ആണ് മരിച്ചത്.കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഒക്ടോബർ ആറിനായിരുന്നു കാട്ടുപന്നി ആക്രമണമുണ്ടായത്.കാട്ടുപന്നി തട്ടി ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റഷീദ് രണ്ട് മാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അപകടം സംഭവിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ നഷ്ടപരിഹാരം നൽകാനോ കാട്ടുപന്നി ആക്രമണം മൂലമാണ് അപകടമുണ്ടായതെന്ന് അംഗീകരിക്കാനോ തയ്യാറായിട്ടില്ല. ഇതിനെതിരെ പ്രതിക്ഷേധം ഉയരുന്നുണ്ട്.
Story highlight : The man treated for injuries sustained in the wild boar attack died at kozhikkod.