
നോക്കുകൂലി സമ്പ്രദായം ഇല്ലാതാക്കണമെന്ന് കേരള ഹൈക്കോടതി. കേരളത്തിന്റെ പ്രതിച്ഛായ തകര്ക്കുന്ന ഒന്നാണ് നോക്കുകൂലി. നോക്കുകൂലി സമ്പ്രദായം കേരളത്തെപ്പറ്റി തെറ്റായ ധാരണകള് പരത്തുന്നതായി ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചൂണ്ടിക്കാട്ടി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ചുമട്ടു തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും എന്നാലിത് നിയമപരമായ മാര്ഗങ്ങളിലൂടെയാകണമെന്നും കോടതി വ്യക്തമാക്കി. രാജ്യത്ത് ചുമട്ടു തൊഴിലാളികളുടെ അവകാശങ്ങള് സംരക്ഷിക്കുന്നതിനുള്ള നിയമവ്യവസ്ഥയും നിലവിലുണ്ട്.
നോക്കുകൂലി സംബന്ധിച്ച ഹര്ജികൾ വർധിച്ചു വരുന്നതായി കോടതി നിരീക്ഷിച്ചു. നോക്കുകൂലിക്കെതിരായി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ആരോപണം.
Story highlight : The High Court orders to ban Nokukuli.