Headlines

Kerala News, Violence

ഇടുക്കിയിൽ കാട്ടാനക്കൂട്ടം വീട് തകർത്ത് അകത്തുകറി ; ആളപായമില്ല.

elephants broke down house

ഇടുക്കി മൂന്നാറിൽ കാട്ടാനക്കൂട്ടം വീട് തകർത്ത് അകത്തുകയറി.കന്നിമല ലോവർ എസ്‌റ്റേറ്റിലാണ് സംഭവം നടന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാത്രി ഒരു മണിയോടെയാണ് കാട്ടാനക്കൂട്ടം എത്തിയത്.കാട്ടാനയുടെ ആക്രമണത്തിൽ നിന്നും പോസ്റ്റ്മാസ്റ്ററും കുടുംബവും തലനാരിഴയ്‌ക്ക് രക്ഷപെടുകയായിരുന്നു.

ആദ്യം ആശുപത്രി കെട്ടിടവും വാഹനവും സ്‌കൂളിന്റെ കഞ്ഞിപ്പുരയും തകർത്ത കാട്ടാനക്കൂട്ടം തുടർന്ന് പോസ്റ്റ്മാസ്റ്ററും കുടുംബവും താമസിച്ചിരുന്ന വീട് തകർത്ത് അകത്ത് കയറുകയായിരുന്നു.എന്നാൽ ശബ്ദം കേട്ട ഇവർ അയൽ വീട്ടിലേക്ക് ഓടി രക്ഷപെടുകയായിരുന്നു.

സംഭവസമയത്ത് വീടിനുള്ളിൽ പോസ്റ്റ്മാസ്റ്ററും ഭാര്യയും മാത്രമാണ് ഉണ്ടായിരുന്നത്.

വീടിനുള്ളിൽ കയറിയ കാട്ടാനക്കൂട്ടം അകത്ത് സൂക്ഷിച്ചിരുന്ന കരിമ്പും മറ്റും ഭക്ഷിച്ച ശേഷം അവിടെത്തന്നെ വിശ്രമിക്കുകയായിരുന്നു.

പിന്നാലെ സമീപവാസികൾ ശബ്ദമുണ്ടാക്കാൻ തുടങ്ങിയതോടെയാണ് കാട്ടാനക്കൂട്ടം കാടുകയറിയത്.

പ്രദേശത്ത് കാട്ടാനകൾ ഇറങ്ങിയിട്ടും വന്യമൃഗങ്ങളെ കാടുകയറ്റാൻ ശ്രമിക്കാത്തതിൽ വനപാലകർക്കെതിരെ പ്രതിഷേധത്തിലാണ് ഇവിടുത്തെ നാട്ടുകാർ.

Story highlight : The group of wild elephants broke down the house and went inside at Idukki

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ

Related posts