
പാലക്കാട്: പോക്സോ കേസില് ജാമ്യത്തില് ഇറങ്ങിയ അച്ഛന് മകളെ വീണ്ടും പീഡിപ്പിച്ചതായി പരാതി.സംഭവത്തില് തൃശൂര് സ്വദേശിയായ നാല്പ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പട്ടാമ്ബിയില് വാടകയ്ക്ക് താമസിക്കുന്ന ഇയാളെ കുന്നംകുളം ബസ് സ്റ്റാന്ഡ് പരിസരത്ത് നിന്നാണ് പോലീസ് പിടികൂടിയത്.2016 ലായിരുന്നു മകളെ പീഡിപ്പിച്ച കേസില് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.മാസങ്ങള്ക്ക് മുൻപ് ഇയാളെ ജാമ്യത്തില് ഇറങ്ങിയിരുന്നു.
തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് മാസം വീട്ടില് ആളില്ലാതിരുന്ന സമയത്ത് ഇയാൾ വീണ്ടും മകളെ പീഡനത്തിനു ഇരയാക്കുകയായിരുന്നു.ബന്ധുക്കളുടെ പരാതിയിയെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Story highlight : The father released on bail in the Pocso case, raped his daughter again.