Headlines

Accidents, National

സിംഘു അതിർത്തിക്ക് സമീപം കർഷകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ; അന്വേഷണം ആരംഭിച്ചു.

farmer suicide Singhu border

ന്യൂഡൽഹി: ഡൽഹിക്ക് സമീപമുള്ള സിംഘു അതിർത്തിയിൽ കർഷകൻ തൂങ്ങി മരിച്ച നിലയിൽ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പഞ്ചാബ് ഫത്തേഗഡ് സാഹിബിലെ അംറോഹ് സ്വദേശിയായ ഗുർപ്രീത് സിംഗ് എന്ന ആളാണ്‌ മരണപ്പെട്ടത്.

സിദ്ധുപ്പൂരിലെ ഭാരതീയ കിസാൻ യൂണിയനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ഇയാൾ മുൻപ് കാർഷിക നിയമങ്ങൾക്കെതിരായ സമരത്തിൽ പങ്കെടുത്തിരുന്നു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി പോലീസ് അറിയിച്ചു.

മരണം ആത്മഹത്യയാണോ എന്നത് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.മരണകാരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

കഴിഞ്ഞ മാസവും ഒരു കർഷക തൊഴിലാളിയുടെ മൃതദേഹം സിംഗു അതിർത്തിയിലെ ബാരിക്കേഡിൽ കൈകളും കാലുകളും വെട്ടി വികൃതമാക്കി കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയിരുന്നു.ഈ സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Story highlight : The farmer was found dead near the Singhu border.

More Headlines

കൊൽക്കത്ത ഡോക്ടർമാരുടെ സമരം അവസാനിച്ചു; സെപ്റ്റംബർ 21 മുതൽ സേവനം പുനരാരംഭിക്കും
കാണാതായവർക്കായുള്ള തിരച്ചിൽ: നാളെ ഷിരൂരിൽ ഡ്രഡ്ജർ എത്തിക്കും
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കർണാടക മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ ഡ്രഡ്ജർ എത്തി
അരൂർ - തുറവൂർ ദേശീയപാതയിൽ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രാജസ്ഥാനിൽ കുഴൽ കിണറിൽ കുടുങ്ങിയ രണ്ടു വയസ്സുകാരനെ 17 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി
ബിഹാറിലെ നവാഡയിൽ ദളിത് വീടുകൾക്ക് തീയിട്ടു; ഭൂമി തർക്കം കാരണമെന്ന് സംശയം
ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു

Related posts