
വയനാട്ടിൽ ഷെഡിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു.സുൽത്താൻ ബത്തേരിയിൽ നിന്നും ഫയർഫോർസ് എത്തി തീ കെടുത്തിയെങ്കിലും കാർ പൂർണ്ണമായും കത്തി നശിച്ച നിലയിലാണ്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കൊളഗപ്പാറ കളരിക്കൽ തങ്കപ്പന്റെ കാറിനാണ് തീപ്പിടിത്തമുണ്ടായത്.ഷോർട്ട് സർക്യൂട്ടാകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സംസ്ഥാനത്ത് അടുത്തകാലത്തായി കാറിന് തീപിടിക്കുന്ന സംഭവങ്ങൾ വർധിച്ചുവരികയാണ്.
ഞായറാഴ്ച മലമ്പുഴയിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടമുണ്ടായി.
തേങ്കുറുശ്ശി വിളയൻചാത്തനൂർ സ്വദേശി വിജയകുമാറും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് അഗ്നിക്കിരയായത്.സംഭവത്തിൽ ആളപായമൊന്നും തന്നെയില്ല.
Story highlight : The car parked in the shed caught fire in Wayanad.