നവവധു യുവതിക്കൊപ്പം ഒളിച്ചോടി ; വരന് ഹൃദയാഘാതം.

നിവ ലേഖകൻ

Updated on:

bride run with friend
bride run with friend

തൃശൂർ : വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം നവവധു സ്വര്ണാഭരണങ്ങളുമായി കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഭാര്യയെ കാണാതായതിൽ നവവരന് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്.

തൃശൂരിലാണ് സംഭവം.ഒക്ടോബര് 25 നായിരുന്നു പഴുവില് സ്വദേശിനിയായ യുവതിയും ചാവക്കാട് സ്വദേശിയായ യുവാവിന്റെയും വിവാഹം.

വിവാഹം കഴിഞ്ഞ് പിറ്റേദിവസം ഭര്ത്താവുമായി ബാങ്കിലെത്തിയ യുവതി ബാങ്കില് നിന്നും ഇറങ്ങിയ ശേഷം തന്റെ കൂട്ടുകാരിക്കൊപ്പം സ്ക്കൂട്ടറില് കയറി ഒളിച്ചോടുകയായിരുന്നു.

ഭര്ത്താവിന്റെ ഫോണ് വാങ്ങി ഉടന് വരാമെന്ന് പറഞ്ഞുപോയ യുവതിയെ വൈകുന്നേരം വരെ കാത്തിരുന്നിട്ടും വരാതായതോടെ ഭര്ത്താവ് പൊലീസില് പരാതി നൽകുകയായിരുന്നു.

ഭർത്താവിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മധുരയില് നിന്നാണ് യുവതികളെ പൊലീസ് കണ്ടെത്തിയത്.

മധുരയിലെത്തി ലോഡ്ജില് മുറിയെടുത്തു താമസിച്ച ഇവർ പണം നല്കാതെ മുങ്ങുകയായിരുന്നു.മുറിയെടുക്കാനായി ഇവർ നല്കിയ ലൈസന്സിലെ നമ്പറില് ബന്ധപ്പെട്ടതോടെയാണ് പോലീസിന് ഇരുവരെയും പിടികൂടാൻ കഴിഞ്ഞത്.

യുവതിയുടെ കൂട്ടുകാരിയും വിവാഹം കഴിഞ്ഞ ശേഷം ഭര്ത്താവില് നിന്നും പിരിഞ്ഞുകഴിയുകയായിരുന്നു.

  യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി ബസേലിയോസ് ജോസഫ് ബാവ സ്ഥാനമേറ്റു


സ്വതന്ത്രമായി ജീവിക്കാനാണ് നാടുവിട്ടതെന്നും പണവും സ്വര്ണവും ആവശ്യമുള്ളതിനാലാണ് വിവാഹം കഴിച്ചതെന്നും യുവതികൾ പറയുന്നു.

ഇവരില് നിന്ന് പതിനൊന്നര പവന് സ്വര്ണം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.പെണ്കുട്ടികളെ കോടതിയില് ഹാജരാക്കിയശേഷം ബന്ധുക്കള്ക്കൊപ്പം വിട്ടയച്ചു.

Story highlight : The bride ran away with the young woman.

Related Posts
കോട്ടയം നാട്ടകത്ത് ജീപ്പ്-ലോറി കൂട്ടിയിടി: രണ്ട് പേർ മരിച്ചു
Kottayam accident

കോട്ടയം നാട്ടകത്ത് എംസി റോഡിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. Read more

വീട്ടിൽ പ്രസവമരണം: ആംബുലൻസ് ഡ്രൈവർ പറയുന്നു ഭർത്താവ് തെറ്റിദ്ധരിപ്പിച്ചെന്ന്
Malappuram childbirth death

മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് Read more

വഖഫ് ഭേദഗതി നിയമം: പ്രതിപക്ഷ പോരാട്ടം ശക്തമാക്കുന്നു
Waqf Amendment Act

വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ നിയമപോരാട്ടം ശക്തമാക്കുന്നു. സുപ്രീം കോടതിയിൽ കൂടുതൽ Read more

  മാസപ്പടി കേസ്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല
കോന്നി മെഡിക്കൽ കോളേജിൽ ജീവനക്കാരന്റെയും കൂട്ടുകാരിയുടെയും ആത്മഹത്യാശ്രമം
Konni suicide attempt

കോന്നി മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാരനും പെൺസുഹൃത്തും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇരുവരെയും കോട്ടയം Read more

കിരൺ റിജിജുവിന്റെ മുനമ്പം സന്ദർശനം മാറ്റിവെച്ചു
Munambam protest

കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ മുനമ്പം സന്ദർശനം ഈ മാസം നടക്കില്ല. പുതുക്കിയ തീയതി Read more

ബത്തേരിയിൽ എടിഎം തട്ടിപ്പ്: രണ്ട് കാഷ് ഓപ്പറേറ്റീവുകൾ അറസ്റ്റിൽ
ATM fraud

ബത്തേരിയിലെ കേരള ഗ്രാമീൺ ബാങ്കിന്റെ എടിഎമ്മുകളിൽ നിന്ന് 28 ലക്ഷം രൂപ തട്ടിയെടുത്ത Read more

വീട്ടിൽ പ്രസവം; യുവതി മരിച്ചു; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
Malappuram home birth death

മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു. ഭർത്താവ് സിറാജുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തു. Read more

എം.എ. ബേബിക്ക് എ.കെ.ജി സെന്ററിൽ ഗംഭീര സ്വീകരണം
M.A. Baby

സിപിഐഎം ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ എം.എ. ബേബിക്ക് എ.കെ.ജി സെന്ററിൽ വച്ച് ഗംഭീര Read more

  കൊച്ചിയിൽ സ്വകാര്യ ബസിൽ യുവാവിന്റെ ഗുണ്ടായിസം: ചുറ്റികയുമായി ഭീഷണി
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: 263 പോളിംഗ് ബൂത്തുകൾ സജ്ജം
Nilambur by-election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് 263 പോളിംഗ് ബൂത്തുകൾ സജ്ജമാക്കി. 59 പുതിയ ബൂത്തുകളും ഇതിൽ Read more

ഐ ബി ഉദ്യോഗസ്ഥയുടെ മരണം: അന്വേഷണം ഊർജിതം
IB officer death

ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ വിശദമായ അന്വേഷണം നടക്കുന്നു. പ്രതിയുടെ മൊബൈൽ ഫോൺ Read more