താമരശ്ശേരിയിൽ അമ്മയെ മകൻ അതിക്രൂരമായി കൊലപ്പെടുത്തി; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Anjana

Thamarassery Murder

താമരശ്ശേരിയിൽ അമ്മയെ മകൻ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. സുബൈദയ്ക്ക് ഇരുപതിലധികം വെട്ടേറ്റതായും മുറിവുകൾ ആഴത്തിലുള്ളതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. തലയ്ക്കും കഴുത്തിനുമാണ് കൂടുതൽ വെട്ടേറ്റത്. ഡി അഡിക്ഷൻ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന ആഷിഖ് അമ്മയെ കാണാനെത്തിയപ്പോഴാണ് കൊല നടത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം നടന്നത്. മസ്തിഷ്കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയക്ക് ശേഷം പുതുപ്പാടി ചോയിയോടുള്ള സഹോദരിയുടെ വീട്ടിലായിരുന്നു താമസം. ഇവിടെയെത്തിയാണ് ലഹരിക്ക് അടിമയായ പ്രതി ആഷിഖ് തന്റെ മാതാവായ സുബൈദയെ കൊലപ്പെടുത്തിയത്.

ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ സുബൈദയുടെ കഴുത്ത് ഏറെക്കുറെ അറ്റുപോയ നിലയിലായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. 53 വയസായിരുന്നു സുബൈദയ്ക്ക്. 25 കാരനായ ആഷിഖ് ബെംഗളൂരു ഡി അഡിക്ഷൻ സെന്ററിൽ ചികിത്സയിലായിരുന്നു.

“ജന്മം നൽകിയതിനുള്ള ശിക്ഷ താൻ നടപ്പാക്കി” എന്നായിരുന്നു മകൻ ആഷിഖ് കൊലപാതകത്തിന് ശേഷം നാട്ടുകാരോട് പറഞ്ഞത്. അടിവാരം സ്വദേശിയായ സുബൈദയാണ് മകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വീട്ടിലെ ഡൈനിങ് ഹാളിൽ മാതാവിനെ കഴുത്ത് അറുത്ത് കൊന്നശേഷം രക്തംപുരണ്ട കൈയുമായി ആഷിഖ് നിൽക്കുന്നതാണ് കണ്ടതെന്ന് നാട്ടുകാർ പറയുന്നു.

  സഞ്ജുവിനേക്കാൾ മികച്ച വിക്കറ്റ് കീപ്പർ പന്ത്; ഗാവസ്കർ

ആക്രമണത്തിന് ശേഷം വീടിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തേങ്ങ പൊളിക്കാനാണെന്ന് പറഞ്ഞ് മുഹമ്മദ് ആഷിഖ് അടുത്ത വീട്ടിൽ നിന്ന് വാങ്ങിയ കൊടുവാൾ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്.

Story Highlights: A son brutally murdered his mother in Thamarassery, Kerala, inflicting over 20 wounds, primarily to the head and neck, as revealed by the post-mortem report.

Related Posts
റഷ്യൻ കൂലിപ്പട്ടാള നിയമനം: മനുഷ്യക്കടത്ത് അന്വേഷണത്തിന് പ്രത്യേക ഉദ്യോഗസ്ഥൻ
Russian mercenary recruitment

റഷ്യൻ കൂലിപ്പട്ടാളത്തിലേക്കുള്ള മനുഷ്യക്കടത്ത് അന്വേഷിക്കാൻ എഡിജിപി എസ് ശ്രീജിത്തിനെ സർക്കാർ നിയോഗിച്ചു. റഷ്യയിൽ Read more

കെപിസിസിയിൽ നേതൃമാറ്റത്തിന് സാധ്യത; എഐസിസി നേതാക്കളുടെ അഭിപ്രായം തേടി
KPCC leadership

കെപിസിസിയിൽ നേതൃമാറ്റത്തിനുള്ള സാധ്യതകൾ എഐസിസി ആരാഞ്ഞു. പ്രമുഖ കോൺഗ്രസ് നേതാക്കളുമായി എഐസിസി ജനറൽ Read more

  വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് നൽകിയ മരുന്നിൽ മുള്ള്; വസന്ത പൊലീസിൽ പരാതി നൽകി
റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല പണിമുടക്ക് 27 മുതൽ
Ration Strike

വേതന പാക്കേജ് പരിഷ്കരിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കാത്തതിനെ തുടർന്ന് റേഷൻ വ്യാപാരികൾ അനിശ്ചിതകാല Read more

മൂവാറ്റുപുഴയിൽ അടഞ്ഞുകിടന്ന വീട്ടിൽ മോഷണം
Burglary

മൂവാറ്റുപുഴയിൽ നിർമല കോളേജിന് സമീപം പുൽപറമ്പിൽ സെബാസ്റ്റ്യൻ മാത്യുവിന്റെ വീട്ടിൽ മോഷണം നടന്നു. Read more

ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ഇരട്ടി ആശ്വാസം; രണ്ട് ഗഡുക്കളായി 1604 കോടി രൂപ അനുവദിച്ചു
Welfare Pension

സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്ക് ജനുവരി മാസത്തെ പെൻഷനും ഒരു കുടിശിക ഗഡുവും Read more

ഡോ. എപിജെ അബ്ദുൽ കലാം സ്കോളർഷിപ്പ്: ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം
scholarship

ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായി ഡോ. എപിജെ അബ്ദുൽ കലാം സ്കോളർഷിപ്പ് ലഭ്യമാണ്. ഡിപ്ലോമ കോഴ്സുകൾക്ക് Read more

ചേന്ദമംഗലം കൂട്ടക്കൊല: പ്രതി ഋതു ജയൻ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ
Chendamangalam Murder

ചേന്ദമംഗലത്ത് നടന്ന കൂട്ടക്കൊലപാതക കേസിൽ പ്രതി ഋതു ജയനെ അഞ്ച് ദിവസത്തെ പോലീസ് Read more

  ട്വന്റി ഫോർ ബിസിനസ് കോൺക്ലേവ് ഇന്ന് കൊച്ചിയിൽ
ഒന്നര വയസുകാരനെ കൊന്ന കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
Kozhikode Murder Suicide

കോഴിക്കോട് ഒന്നര വയസുകാരനായ മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശരണ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു. Read more

നിറത്തിന്റെ പേരിൽ ഭാര്യയെ പീഡിപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ
dowry death

മലപ്പുറത്ത് യുവതിയെ നിറത്തിന്റെ പേരിൽ പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് നയിച്ച കേസിൽ ഭർത്താവ് അറസ്റ്റിലായി. Read more

കൊൽക്കത്ത ഡോക്ടർ കൊലപാതകം: സഞ്ജയ് റോയിക്ക് ജീവപര്യന്തം
Kolkata doctor murder

ആർ.ജി. കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ Read more

Leave a Comment