Headlines

Crime News, Kerala News

വിശാഖപട്ടണത്തിൽ കണ്ടെത്തിയ പതിമൂന്നുകാരി ഇന്ന് കേരളത്തിലേക്ക് മടങ്ങും

വിശാഖപട്ടണത്തിൽ കണ്ടെത്തിയ പതിമൂന്നുകാരി ഇന്ന് കേരളത്തിലേക്ക് മടങ്ങും

വിശാഖപട്ടണത്തിൽ കണ്ടെത്തിയ പതിമൂന്നുകാരിയെ ഇന്ന് കേരളത്തിലേക്ക് കൊണ്ടുവരും. കേരള പൊലീസ് സംഘം വിശാഖപട്ടണത്തിലെ ഗേൾസ് ഹോമിൽ എത്തി പെൺകുട്ടിയെ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി. വീട്ടിലേക്ക് മടങ്ങാൻ തയ്യാറാണെന്ന് പെൺകുട്ടി പറഞ്ഞതായി പൊലീസ് സംഘം അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്നലെ വൈകീട്ടോടെയാണ് കഴക്കൂട്ടത്ത് നിന്നുള്ള പൊലീസ് സംഘം വിശാഖപട്ടണത്തിലെ ഗേൾസ് ഹോമിൽ എത്തിയത്. എസ്ഐയും ഒരു വനിതാ പൊലീസുമാണ് കേരളാ സമാജം പ്രവർത്തകരോടൊപ്പം പെൺകുട്ടിയെ നേരിൽ കണ്ടത്. ചൈൽഡ് കെയർ സെന്ററിൽ കഴിയുന്ന കുട്ടിയുടെ മൊഴി സി.ഡബ്ല്യു.സിയും രേഖപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് മുൻപ് കുട്ടിയുമായി കേരളത്തിലേക്ക് തിരിക്കുമെന്ന് പൊലീസ് അറിയിച്ചു.

പെൺകുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ചതിന് ശേഷമായിരിക്കും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുക. മടങ്ങിപ്പോവാൻ തയ്യാറെന്ന് കുട്ടി പറഞ്ഞതായി എസ്ഐ പറഞ്ഞു. പെൺകുട്ടിയെ ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായും പൊലീസ് സംഘം അറിയിച്ചു.

Story Highlights: Missing 13-year-old girl from Kerala found in Visakhapatnam to return home today

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Related posts

Leave a Reply

Required fields are marked *