ടെക്‌നോപാര്‍ക്കില്‍ ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ്: രണ്ട് യുവതികൾ അറസ്റ്റിൽ

Anjana

Technopark job fraud

തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത രണ്ട് യുവതികൾ ഓച്ചിറയിൽ പിടിയിലായി. കുണ്ടറ ഇളംമ്പള്ളൂര്‍ സ്വദേശി വിഷ്ണുപ്രിയയും മരുത്തടി സ്വദേശി മിദ്യദത്തുമാണ് അറസ്റ്റിലായത്. ഇവർ വ്യാജമായി തയ്യാറാക്കിയ അപ്പോയിന്‍മെന്റ് ലെറ്റര്‍ കൈമാറിയാണ് തട്ടിപ്പ് നടത്തിയത്.

ക്ലാപ്പന സ്വദേശിയുടെ മകൾക്ക് തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് വിഷ്ണുപ്രിയയും മിദ്യദത്തും എഴുപതിനായിരം രൂപ കൈക്കലാക്കി. തുടര്‍ന്ന് ദിവസങ്ങൾക്ക് ശേഷം ജോലി ശരിയായെന്ന് അറിയിച്ച് വ്യാജമായി തയ്യാറാക്കിയ നിയമന ഉത്തരവ് കൈമാറി മൂന്ന് ലക്ഷം രൂപ കൂടി തട്ടിയെടുത്തു. നിയമന ഉത്തരവിലെ അക്ഷരതെറ്റ് കണ്ട് സംശയം തോന്നിയതോടെ വിവരം ഓച്ചിറ പോലീസിനെ അറിയിക്കുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഓച്ചിറ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഇബ്രഹിംകുട്ടിയുടെ നേതൃത്വത്തില്‍ എസ്.സി.പി.ഒ മാരായ അനു, സെബിന്‍, സബീദ, ഷംന എന്നിവരുടെ സംഘം പ്രതികളെ പിടികൂടി. ഒന്നാം പ്രതിയായ വിഷ്ണുപ്രിയയെ കെ.എം.എം.എല്ലില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതിന് നേരത്തെ ചവറ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇവര്‍ വീണ്ടും തട്ടിപ്പ് നടത്തിയത്.

Story Highlights: Two young women arrested in Ochira for job fraud at Technopark, Thiruvananthapuram

Leave a Comment