ഉത്തര്പ്രദേശിലെ ആഗ്രയില് ഒരു സര്ക്കാര് സ്കൂളിലെ അധ്യാപികയായ മാലതി വര്മ (58) ഹൃദയാഘാതം മൂലം മരിച്ചു. മകള് സെക്സ് റാക്കറ്റില് കുടുങ്ങിയെന്ന വ്യാജ ഫോണ് കോള് വന്നതിന് പിന്നാലെയാണ് സംഭവം. വാട്സാപ്പിലൂടെയായിരുന്നു കോള് വന്നത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് മാലതി വര്മയ്ക്ക് കോള് വന്നത്. മകള് സെക്സ് റാക്കറ്റിന്റെ പിടിയിലാണെന്നും സുരക്ഷിതമായി വീട്ടിലേക്ക് എത്തണമെങ്കില് എത്രയും പെട്ടെന്ന് ഒരു ലക്ഷം രൂപ നിശ്ചിത അക്കൗണ്ടിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു. പരാതി നല്കാനോ മറ്റോ ശ്രമിക്കരുതെന്നും കുടുംബത്തിന് മാനഹാനി ഉണ്ടാക്കുമെന്നും കോളില് പറഞ്ഞിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോയായിരുന്നു വാട്സാപ്പില് പ്രൊഫൈല് ചിത്രമായി ഉള്പ്പെടുത്തിയിരുന്നതെന്ന് മകന് ദിപന്ഷു പറഞ്ഞു.
മകന് ദിപന്ഷുവിന്റെ വാക്കുകളില്, “വ്യാജ കോള് വന്നതോടെ ആകെ പരിഭ്രാന്തരായി അവര് എന്നെ വിളിച്ചു. ഞാന് അപ്പോള് തന്നെ ആ നമ്പര് ചോദിച്ചു മനസ്സിലാക്കി. തുടക്കത്തില് +92 എന്ന നമ്പര് ശ്രദ്ധയില് പെട്ടപ്പോള് തന്നെ അത് വ്യാജ സന്ദേശമാണെന്ന് ഞാന് അമ്മയോട് പറഞ്ഞു. എന്നാല് അപ്പോഴേക്കും അമ്മ അസ്വസ്ഥയായിത്തുടങ്ങിയിരുന്നു. സ്കൂളില് നിന്ന് വീട്ടിലേക്ക് തിരിച്ചെത്തിയ അമ്മ സുഖമില്ലെന്ന് പറയുകയായിരുന്നു. ഞങ്ങള് വെള്ളം കുടിക്കാന് കൊടുത്തു. സ്ഥിതി വഷളായിക്കൊണ്ടേയിരുന്നു. തുടര്ന്ന് അമ്മ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.” സംഭവത്തില് കുടുംബം പോലീസില് പരാതി നല്കിയിട്ടുണ്ട്.
‘ആഗ്രയിലെ അച്നേരയിലെ സര്ക്കാര് ഗേള്സ് ജൂനിയര് ഹൈസ്കൂളിലാണ് അമ്മ ജോലി ചെയ്യുന്നത്. വ്യാജ കോള് വന്നതോടെ ആകെ പരിഭ്രാന്തരായി അവര് എന്നെ വിളിച്ചു. ഞാന് അപ്പോള് തന്നെ ആ നമ്പര് ചോദിച്ചു മനസ്സിലാക്കി. തുടക്കത്തില് +92 എന്ന നമ്പര് ശ്രദ്ധയില് പെട്ടപ്പോള് തന്നെ അത് വ്യാജ സന്ദേശമാണെന്ന് ഞാന് അമ്മയോട് പറഞ്ഞു. എന്നാല് അപ്പോഴേക്കും അമ്മ അസ്വസ്ഥയായിത്തുടങ്ങിയിരുന്നു. സഹോദരിയോട് ഞാന് സംസാരിച്ചെന്നും അവള് കോളേജില് തന്നെയാണെന്നും മറ്റു പ്രശ്നങ്ങളൊന്നും തന്നെ ഇല്ലെന്നും അമ്മയോട് പറഞ്ഞു. എന്നാല് സ്കൂളില് നിന്ന് വീട്ടിലേക്ക് തിരിച്ചെത്തിയ അമ്മ സുഖമില്ലെന്ന് പറയുകയായിരുന്നു. ഞങ്ങള് വെള്ളം കുടിക്കാന് കൊടുത്തു. സ്ഥിതി വഷളായിക്കൊണ്ടേയിരുന്നു. തുടര്ന്ന് അമ്മ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.’- മകന് പറഞ്ഞു.
Story Highlights: Teacher in Agra dies of heart attack after receiving fake call about daughter trapped in sex racket