സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ കോടികളുടെ നികുതി വെട്ടിപ്പ് പിടികൂടി

Anjana

Kerala GST tax evasion makeup artists

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജന്‍സ് വിഭാഗം ‘ഓപ്പറേഷന്‍ ഗ്വാപോ’ എന്ന പേരില്‍ നടത്തിയ വ്യാപക പരിശോധനയില്‍ കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. 21 പ്രമുഖ സെലിബ്രിറ്റി/ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ 50 സ്ഥാപനങ്ങളിലും വീടുകളിലുമായി നടത്തിയ പരിശോധനയിലാണ് ഈ വെളിപ്പെടുത്തല്‍ ഉണ്ടായത്. കഴിഞ്ഞ ആറു മാസമായി ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം.

രാവിലെ 6 മണിക്ക് ആരംഭിച്ച പരിശോധന തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. സെലിബ്രിറ്റി/ബ്രൈഡല്‍ മേക്കപ്പ് മേഖലയില്‍ നിന്നും ലഭിക്കുന്ന കോടികളുടെ നികുതി വിധേയമായ വരുമാനം മറച്ചുവച്ച് നികുതി വെട്ടിപ്പ് നടത്തുന്നതായാണ് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ 32.51 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംസ്ഥാനത്തുടനീളം ഇന്റലിജന്‍സ്, എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റുകള്‍ സംയുക്തമായി നടത്തിയ ഈ പരിശോധനയില്‍ വന്‍തോതിലുള്ള നികുതി വെട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം നികുതി വെട്ടിപ്പിനെതിരെ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ അന്വേഷണവും നടപടികളും ശക്തമായി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

Story Highlights: Kerala GST Intelligence uncovers massive tax evasion by celebrity makeup artists in Operation Guapo

Image Credit: twentyfournews