ടാറ്റാ കർവ് എസ്.യു.വി വിപണിയിൽ: പ്രാരംഭ വില 9.99 ലക്ഷം രൂപ

Anjana

Tata Curvv SUV

ടാറ്റാ മോട്ടോർസിന്റെ പുതിയ മിഡ് എസ്.യു.വിയായ കർവ് ഇവി വിപണിയിലെത്തി. പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകളിൽ ലഭ്യമായ ഈ വാഹനത്തിന്റെ പ്രാരംഭവില 9.99 ലക്ഷം രൂപയാണ്. നൂതനവും അത്യുഗ്രവുമായ ബോഡി ശൈലിയിൽ അഡ്വാൻസ്ഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടെയാണ് കർവ് ഇവി മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലായി പുറത്തിറക്കിയിരിക്കുന്നത്. ശക്തമായ പുതിയ ഹൈപ്പീരിയൻ ഗ്യാസോലിൻ ഡയറക്ട് ഇഞ്ചക്ഷൻ എഞ്ചിൻ, 1.2 എൽ റെവോട്രോൺ പെട്രോൾ എഞ്ചിൻ, ഡീസൽ സെഗ്മെന്റിലെ ആദ്യ ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനോടുകൂടിയ പുതിയ കെയ്‌റോജെറ്റ് ഡീസൽ എഞ്ചിൻ എന്നിങ്ങനെ വിവിധ ഓപ്ഷനുകൾ കമ്പനി നൽകുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മികച്ച ഇൻ-ക്ലാസ് സുരക്ഷ, സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകൾ, ഒന്നിലധികം അതുല്യമായ പവർട്രെയിൻ ഓപ്ഷനുകൾ എന്നിവയുള്ള സെഗ്മെന്റിലെ ഒരു താരമാണ് കർവ്. ഗോൾഡ് എസെൻസ്, ഡേടോണ ഗ്രേ, പ്രിസ്‌റ്റൈൻ വൈറ്റ്, ഫ്‌ലേം റെഡ്, പ്യുവർ ഗ്രേ, ഓപ്പറ ബ്ലൂ എന്നിങ്ങനെ ആറ് നിറങ്ങളിലാണ് കർവ് വിപണിയിലെത്തിയിരിക്കുന്നത്. അക്കംപ്ലിഷ്ഡ്, ക്രിയേറ്റീവ്, പ്യൂവർ, സ്മാർട്ട് എന്നിങ്ങനെ വിവിധ വേരിയന്റകളാണ് കർവ് അവതരിപ്പിച്ചിരിക്കുന്നത്. 2024 ഒക്ടോബർ 31 വരെ നടത്തുന്ന ബുക്കിങ്ങുകൾക്ക് മാത്രമേ കർവിന്റെ പ്രാരംഭ വില ബാധകമാകൂ.

  ടാറ്റ പഞ്ച് എസ്‌യുവി ഇന്ത്യയിലെ ഏറ്റവും വിൽപ്പനയുള്ള കാറായി; മാരുതി സുസുക്കിയെ പിന്തള്ളി

എൻട്രി-ലെവൽ പെട്രോൾ വേരിയന്റുകൾക്ക് 9.99 ലക്ഷം രൂപ മുതലാണ് വില. അതേസമയം ഡീസൽ പതിപ്പിന് 11.5 ലക്ഷം രൂപ മുതലാണ് പ്രാരംഭ വില വരുന്നത്. ഡയറക്ട്-ഇഞ്ചക്ഷൻ ടർബോ-പെട്രോൾ എഞ്ചിൻ ക്രിയേറ്റീവ് S വേരിയന്റ് മുതൽ വാഗ്ദാനം ചെയ്യുന്നു. 14 ലക്ഷം രൂപ മുതലാണ് ഇവയുടെ വില വരുന്നത്. ഓട്ടോമാറ്റിക് ശ്രേണി 12.49 ലക്ഷം രൂപ മുതലാണ് തുടങ്ങുന്നത്. എൻട്രി ലെവൽ ഡീസൽ-ഡിസിടി 14 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്.

Story Highlights: Tata Motors launches Curvv SUV with petrol and diesel engine options starting at Rs 9.99 lakh

Related Posts
ടാറ്റ പഞ്ച് എസ്‌യുവി ഇന്ത്യയിലെ ഏറ്റവും വിൽപ്പനയുള്ള കാറായി; മാരുതി സുസുക്കിയെ പിന്തള്ളി
Tata Punch SUV

ടാറ്റ മോട്ടോഴ്സിന്റെ പഞ്ച് എസ്‌യുവി 2024-ൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പാസഞ്ചർ Read more

കിയ സിറോസ്: പുതിയ എസ്‌യുവി ഇന്ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നു
Kia Syros

കിയ ഇന്ത്യ ഇന്ന് പുതിയ എസ്‌യുവി മോഡലായ സിറോസ് അവതരിപ്പിക്കുന്നു. സോണറ്റിനും സെൽറ്റോസിനും Read more

  ബിവൈഡിയുടെ സീലിയൺ 7 ഇലക്ട്രിക് എസ്‌യുവി ഇന്ത്യൻ വിപണിയിലേക്ക്; 2025-ൽ അവതരണം
ഹോണ്ടയും നിസ്സാനും കൈകോർക്കുന്നു; ടൊയോട്ടയ്ക്ക് വെല്ലുവിളി ഉയർത്തി
Honda Nissan merger

ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയും നിസ്സാനും സഹകരണത്തിനും സാധ്യമായ ലയനത്തിനുമായി ചർച്ചകൾ ആരംഭിച്ചു. Read more

സ്‌കോഡയുടെ പുതിയ സബ് കോംപാക്ട് എസ്‌യുവി കൈലാക് ഇന്ത്യയിൽ അവതരിപ്പിച്ചു
Skoda Kylaq SUV India launch

സ്‌കോഡയുടെ ആദ്യ സബ് കോംപാക്ട് എസ്‌യുവിയായ കൈലാക് 7.89 ലക്ഷം രൂപയ്ക്ക് ഇന്ത്യൻ Read more

കിയ ടാസ്മാൻ: വമ്പന്മാരോട് മല്ലിടാൻ പുതിയ പിക്കപ്പ് ട്രക്ക്
Kia Tasman pickup truck

കിയ തങ്ങളുടെ പുതിയ പിക്കപ്പ് ട്രക്ക് മോഡലായ ടാസ്മാൻ അവതരിപ്പിച്ചു. സിംഗിൾ, ഡബിൾ Read more

നിസാൻ പട്രോൾ ഇന്ത്യയിലേക്ക്: ടൊയോട്ട പ്രാഡോയ്ക്ക് വെല്ലുവിളി
Nissan Patrol India launch

നിസാൻ കമ്പനി അവരുടെ മികച്ച വാഹനമായ പട്രോൾ ഇന്ത്യൻ വിപണിയിലേക്ക് എത്തിക്കാൻ ഒരുങ്ങുന്നു. Read more

രത്തൻ ടാറ്റയുടെ സ്വപ്നമായ ടാറ്റ നാനോ: ഇന്ത്യൻ ഓട്ടോമൊബൈൽ വിപ്ലവത്തിന്റെ കഥ
Tata Nano

ടാറ്റ നാനോ സാധാരണക്കാർക്ക് കാർ സ്വന്തമാക്കാനുള്ള അവസരം നൽകി. രത്തൻ ടാറ്റയുടെ സ്വപ്നമായിരുന്നു Read more

  എംജിയുടെ വേഗരാജാവ് സൈബർസ്റ്റാർ ഇന്ത്യൻ വിപണിയിലേക്ക്; പ്രീമിയം ഔട്ട്‌ലെറ്റുകളിലൂടെ വിൽപ്പന
ടാറ്റ പഞ്ച് കാമോ എഡിഷൻ: പുതിയ നിറത്തിലും സവിശേഷതകളുമായി വിപണിയിൽ
Tata Punch Camo Edition

ടാറ്റ മോട്ടോർസ് പഞ്ചിന്റെ കാമോ എഡിഷൻ വീണ്ടും അവതരിപ്പിച്ചു. സീവീട് ഗ്രീൻ നിറത്തിലുള്ള Read more

കിയ ഇവി9 ഇലക്ട്രിക് എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വില 1.3 കോടി രൂപ മുതൽ
Kia EV9 electric SUV India launch

കിയയുടെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്‌യുവിയായ ഇവി9 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 1.3 കോടി Read more

മഹീന്ദ്രയുടെ സെപ്റ്റംബർ വിൽപ്പന 50,000 കാറുകൾ കവിഞ്ഞു; പുതിയ റെക്കോർഡ്
Mahindra September sales record

മഹീന്ദ്ര സെപ്റ്റംബറിൽ 51,062 യൂണിറ്റുകൾ വിറ്റഴിച്ച് 23.7% വളർച്ച നേടി. XUV 3XO, Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക