ടാറ്റാ കർവ് എസ്.യു.വി വിപണിയിൽ: പ്രാരംഭ വില 9.99 ലക്ഷം രൂപ

നിവ ലേഖകൻ

Tata Curvv SUV

ടാറ്റാ മോട്ടോർസിന്റെ പുതിയ മിഡ് എസ്. യു. വിയായ കർവ് ഇവി വിപണിയിലെത്തി. പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകളിൽ ലഭ്യമായ ഈ വാഹനത്തിന്റെ പ്രാരംഭവില 9. 99 ലക്ഷം രൂപയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നൂതനവും അത്യുഗ്രവുമായ ബോഡി ശൈലിയിൽ അഡ്വാൻസ്ഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടെയാണ് കർവ് ഇവി മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലായി പുറത്തിറക്കിയിരിക്കുന്നത്. ശക്തമായ പുതിയ ഹൈപ്പീരിയൻ ഗ്യാസോലിൻ ഡയറക്ട് ഇഞ്ചക്ഷൻ എഞ്ചിൻ, 1. 2 എൽ റെവോട്രോൺ പെട്രോൾ എഞ്ചിൻ, ഡീസൽ സെഗ്മെന്റിലെ ആദ്യ ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനോടുകൂടിയ പുതിയ കെയ്റോജെറ്റ് ഡീസൽ എഞ്ചിൻ എന്നിങ്ങനെ വിവിധ ഓപ്ഷനുകൾ കമ്പനി നൽകുന്നു. മികച്ച ഇൻ-ക്ലാസ് സുരക്ഷ, സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകൾ, ഒന്നിലധികം അതുല്യമായ പവർട്രെയിൻ ഓപ്ഷനുകൾ എന്നിവയുള്ള സെഗ്മെന്റിലെ ഒരു താരമാണ് കർവ്. ഗോൾഡ് എസെൻസ്, ഡേടോണ ഗ്രേ, പ്രിസ്റ്റൈൻ വൈറ്റ്, ഫ്ലേം റെഡ്, പ്യുവർ ഗ്രേ, ഓപ്പറ ബ്ലൂ എന്നിങ്ങനെ ആറ് നിറങ്ങളിലാണ് കർവ് വിപണിയിലെത്തിയിരിക്കുന്നത്.

അക്കംപ്ലിഷ്ഡ്, ക്രിയേറ്റീവ്, പ്യൂവർ, സ്മാർട്ട് എന്നിങ്ങനെ വിവിധ വേരിയന്റകളാണ് കർവ് അവതരിപ്പിച്ചിരിക്കുന്നത്. 2024 ഒക്ടോബർ 31 വരെ നടത്തുന്ന ബുക്കിങ്ങുകൾക്ക് മാത്രമേ കർവിന്റെ പ്രാരംഭ വില ബാധകമാകൂ. എൻട്രി-ലെവൽ പെട്രോൾ വേരിയന്റുകൾക്ക് 9. 99 ലക്ഷം രൂപ മുതലാണ് വില. അതേസമയം ഡീസൽ പതിപ്പിന് 11.

5 ലക്ഷം രൂപ മുതലാണ് പ്രാരംഭ വില വരുന്നത്. ഡയറക്ട്-ഇഞ്ചക്ഷൻ ടർബോ-പെട്രോൾ എഞ്ചിൻ ക്രിയേറ്റീവ് S വേരിയന്റ് മുതൽ വാഗ്ദാനം ചെയ്യുന്നു. 14 ലക്ഷം രൂപ മുതലാണ് ഇവയുടെ വില വരുന്നത്. ഓട്ടോമാറ്റിക് ശ്രേണി 12. 49 ലക്ഷം രൂപ മുതലാണ് തുടങ്ങുന്നത്.

എൻട്രി ലെവൽ ഡീസൽ-ഡിസിടി 14 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്.

Story Highlights: Tata Motors launches Curvv SUV with petrol and diesel engine options starting at Rs 9.99 lakh

Related Posts
ടാറ്റ സിയേറയുടെ ടീസർ പുറത്തിറങ്ങി; നവംബർ 25-ന് വിപണിയിൽ
Tata Sierra launch

ടാറ്റ സിയേറയുടെ പുതിയ ടീസർ പുറത്തിറങ്ങി. നവംബർ 25-ന് വാഹനം വിപണിയിലെത്തും. 90-കളിലെ Read more

റെനോ ഡസ്റ്റർ 2026 ജനുവരിയിൽ ഇന്ത്യയിലേക്ക്; എതിരാളികൾ ക്രെറ്റയും വിറ്റാരയും
Renault Duster India launch

റെനോ ഡസ്റ്റർ 2026 ജനുവരി 26-ന് ഇന്ത്യൻ വിപണിയിൽ തിരിച്ചെത്തുന്നു. മിഡ്-സൈസ് എസ്യുവി Read more

ടാറ്റ മോട്ടോഴ്സ് ഇനി രണ്ട് കമ്പനികൾ; ഓഹരി ഉടമകൾ ശ്രദ്ധിക്കുക
Tata Motors splits

ടാറ്റ മോട്ടോഴ്സ് രണ്ട് കമ്പനികളായി വിഭജിച്ചു. യാത്രാവാഹന വിഭാഗം ടാറ്റ മോട്ടോഴ്സ് പാസഞ്ചർ Read more

ലാൻഡ് റോവർ ഡിഫെൻഡർ ട്രോഫി എഡിഷൻ ഇന്ത്യൻ വിപണിയിൽ; വില 1.30 കോടി രൂപ
Land Rover Defender

അത്യാവശ്യക്കാർ ഏറിയ ലക്ഷ്വറി ഓഫ്റോഡർ എസ്.യു.വി ലാൻഡ് റോവർ ഡിഫെൻഡറിൻ്റെ ട്രോഫി എഡിഷൻ Read more

സെപ്റ്റംബറിൽ മാരുതി സുസുക്കി ഒന്നാമത്; ടാറ്റയ്ക്ക് രണ്ടാം സ്ഥാനം
Car Sales September 2025

സെപ്റ്റംബർ മാസത്തിലെ വാഹന വിൽപ്പനയിൽ മാരുതി സുസുക്കി ഒന്നാം സ്ഥാനം നിലനിർത്തി. ടാറ്റ Read more

ദക്ഷിണാഫ്രിക്കൻ വിപണിയിലേക്ക് തിരിച്ചെത്താനൊരുങ്ങി ടാറ്റ
South African market

ടാറ്റ മോട്ടോഴ്സ് ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ദക്ഷിണാഫ്രിക്കൻ വിപണിയിലേക്ക് മടങ്ങിയെത്തുന്നു. ഇതിനായി Read more

മാരുതി സുസുക്കി എസ്ക്യുഡോ ഇന്ത്യയിലേക്ക്: ഹ്യുണ്ടായ് ക്രേറ്റക്ക് എതിരാളി
Maruti Suzuki Escudo

മാരുതി സുസുക്കി പുതിയ 5 സീറ്റർ എസ് യുവി "എസ്ക്യുഡോ" ഇന്ത്യയിൽ അവതരിപ്പിക്കാൻ Read more

700 കിലോമീറ്റർ റേഞ്ചുമായി ഹ്യുണ്ടായി നെക്സോ ഹൈഡ്രജൻ എസ്യുവി
Hyundai Nexo

700 കിലോമീറ്റർ റേഞ്ചുള്ള ഹ്യുണ്ടായി നെക്സോ ഹൈഡ്രജൻ ഫ്യുവൽ സെൽ എസ്യുവി പുറത്തിറങ്ങി. Read more

വോൾവോ XC90 പ്രീമിയം എസ്യുവി പുതിയ പതിപ്പ് ഇന്ത്യയിൽ
Volvo XC90

വോൾവോയുടെ പുതിയ XC90 എസ്യുവി ഇന്ത്യൻ വിപണിയിലെത്തി. ഡിസൈൻ, സാങ്കേതികവിദ്യ എന്നിവയിൽ നിരവധി Read more

ടാറ്റ നെക്സോൺ പുതിയ തലമുറയുമായി എത്തുന്നു
Tata Nexon

2027ൽ വിപണിയിലെത്താൻ ലക്ഷ്യമിട്ട് ടാറ്റ നെക്സോണിന്റെ പുതിയ തലമുറ ഒരുങ്ങുന്നു. 'ഗരുഡ്' എന്ന Read more

Leave a Comment