തമിഴ്‌നാട്ടിൽ നിന്ന് കണ്ടെയ്‌നർ ട്രക്കിൽ അനധികൃതമായി കടത്തുകയായിരുന്ന ബീഫ് പിടിച്ചെടുത്തു.21,018 കിലോ ബീഫാണ് പാൽഘർ പോലീസ് പിടിച്ചെടുത്തത്.സംഭവത്തിൽ തമിഴ്‌നാട് അരിയല്ലൂർ സ്വദേശികളായ കോലിഞ്ചിനാഥ് രാജേന്ദ്ര വാണിയാർ, രഞ്ജിത് കുമാർ ഗണേശൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മുംബൈ-അഹമ്മദാബാദ് ഹൈവേയിൽ സ്ഥിതി ചെയ്യുന്ന പാൽഘർ ജില്ലയിലെ ഘോൾ ഗ്രാമത്തിലെ ജില്ലാ റൂറൽ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ കണ്ടെയ്‌നർ ട്രക്ക് തടഞ്ഞു പരിശോധന നടത്തുകയായിരുന്നു.
പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെയ്‌നറിൽ അനധികൃതമായി എത്തിച്ച 21,018 കിലോ ബീഫ് കണ്ടെത്തുകയായിരുന്നു.വാഹനത്തിൽ ഉണ്ടായിരുന്ന പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഇവരെ പിടികൂടി.ബീഫ് തലോജയിൽ എത്തിക്കാനായിരുന്നു ശ്രമമെന്ന് പിടിയിലായവർ പറഞ്ഞു.
Story highlight : Tamil Nadu residents arrested for smuggling 21,000 kg of beef.